കൊച്ചി: ടൈൽസ് കട എന്ന പേരിൽ പെരുമ്പാവൂരിൽ നഗരമധ്യത്തിൽ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയ മൂന്ന് സ്ത്രീകളടക്കം ഏഴ് പേർ അറസ്റ്റിൽ.
പച്ചക്കറി മാർക്കറ്റിനു സമീപം ചിന്താമണി റോഡിൽ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയിരുന്ന നടത്തിപ്പുകാരനെയും നാല് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു.
നടത്തിപ്പുകാരൻ ശ്യാംകുമാർ (41), ജെയ്സൺ (49), അനിൽകുമാർ (24), രജീഷ് (29),എൽദൊ മത്തായി (29) പ്രിയ (39), റഷീദ (52), സ്മിഷ (24) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തതത്.
ബുധനാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഒരു മാസം മുൻപാണ് ശ്യാം കുമാർ വീട് വാടകക്കെടുത്തത്.
ടൈൽ ബിസിനസിനാണെന്നാണ് അയൽവാസികളോട് പറഞ്ഞിരുന്നത്. ചെറുപ്പക്കാർ വീട്ടിൽ വന്നു പോകുന്നത് കണ്ട് അയൽവാസികൾക്കു സംശയം തോന്നിയിരുന്നു.
ഫോണിൽ ബന്ധപ്പെട്ടും ഏജന്റിനെ നിയോഗിച്ചുമായിരുന്നു ശ്യംകുമാർ അളുകളെ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. വീട് തിരിച്ചറിയാനായി ടൈൽ മതിലിനു മുകളിൽ പ്രദർശിപ്പിച്ചിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി. പെരുമ്പാവൂർ സിഐ കെ. സുമേഷ്, എസ്‌ഐ ലൈസാദ് മുഹമ്മദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേന്ദ്രൻ, സീനിയർ സിപിഒ രാജീവ്, സിപിഒ ഷർണാസ്, വനിത സിപിഒ ധന്യ മുരളി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഫോണ്‍ മുഖേനയും ഏജന്റ് മുഖേനയുമായിരുന്നു ശ്യാം കുമാര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. മതിലിന് മുകളില്‍ ടൈല്‍ പതിപ്പിച്ചിരുന്നതിനാല്‍ എത്തുന്നവര്‍ക്ക് പെട്ടെന്ന് തന്നെ വീട് തിരിച്ചറിയാനായിരുന്നു. അന്വേഷണത്തില്‍ ടൈലുമായി ബന്ധപ്പെട്ട് ഒരു ബിസിനസും നടക്കുന്നില്ലെന്നും വ്യക്തമായി.