വിവാഹിതനുമായി അവിഹിത ബന്ധം, പത്തനാപുരത്ത് യുവതിയെ അച്ഛനും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ച് തല മൊട്ടയടിച്ചു

49

പത്തനാപുരം: വിവാഹിതനായ ഓട്ടോ ഡ്രൈവറെ പ്രണയിച്ചതിന്റെ പേരില്‍ അച്ഛനും സഹോദരനും ചേര്‍ന്ന് യുവതിയുടെ തല ഷേവ് ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതി.

Advertisements

സംഭവത്തില്‍ കേസെടുത്ത പോലീസ് പത്തനാപുരം സ്വദേശിയായ യുവതിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. സഹോദരന്‍ ഒളിവിലാണ്.

യുവതിയും ഓട്ടോ ഡ്രൈവറും വിവാഹിതനുമായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ബന്ധം അവസാനിപ്പിക്കണമെന്ന് തക്കതായ താക്കീത് നല്‍കിയിട്ടും യുവതി കേട്ടില്ല. തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ മര്‍ദ്ദിച്ചു.

സംഭവത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസവും വീട്ടുകാരും പെണ്‍കുട്ടിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് അച്ഛനും സഹോദരനും കെട്ടിയിട്ട് തന്റെ മുടി മുറിക്കുകയായിരുന്നെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി.

തല പൂര്‍ണമായി മുണ്ഡനംചെയ്ത നിലയിലാണ് യുവതി പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും ഉണ്ട്. അറസ്റ്റിലായ അച്ഛനെ റിമാന്‍ഡ് ചെയ്തു. സഹോദരനായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.

Advertisement