പത്തനംതിട്ട: ലൈസന്‍സ് പോലുമില്ലാത്ത വിദ്യാര്‍ത്ഥികളുടെ കൈവശം ഇരുചക്രവാഹനം കൊടുത്ത് സ്കൂളിലേക്ക് വിടുന്ന രക്ഷിതാക്കള്‍ക്ക് വീണ്ടും പാഠമായി ഒരു അപകടമരണം. ഒരു ബൈക്കില്‍ മൂന്നുപേര്‍ ചേര്‍ന്ന് പായും വഴി എതിരേ വന്ന സ്കൂള്‍ ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.
മറ്റു രണ്ടുപേര്‍ക്കും ഗുരുതര പരുക്ക്. കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കലഞ്ഞൂര്‍ വാഴപ്പാറ ഉടയന് ചിറയില്‍ സിന്ധുവിന്റെ മകന് ആദര്‍ശ് (14) ആണ് മരിച്ചത്. ഇന്ന് (വെള്ളി) വൈകിട്ട് 4.10 കലഞ്ഞൂര്‍-വാഴപ്പാറ റോഡില്‍ ഡിപ്പോ ജങ്ഷനു സമീപമാണ് അപകടം.
പത്തനാപുരത്തെ സ്വകാര്യ സ്കൂള്‍ ബസ് കലഞ്ഞൂരിലേക്ക് വരുമ്ബോള്‍ വാഴപ്പാറയിലേക്ക് പോകുകയായിരുന്ന ആദര്‍ശും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ആദര്‍ശ് മരിച്ചത്.
സുഹൃത്ത് വിമല്‍ കെ പ്രസാദിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബൈക്ക് ഓടിച്ചിരുന്ന മറ്റൊരു സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൂടല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.