നടിയെ ആക്രമിച്ച കേസിൽ വീണ്ടും പാർവ്വതി രംഗത്ത്

38

കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് നീണ്ടുപോകുന്നതിൽ വേദനയുണ്ടെന്ന് നടി പാർവ്വതി.

വൈകിയാലും നീതി കിട്ടുക തന്നെ ചെയ്യുമെന്നും പാർവ്വതി പറഞ്ഞു. സിനിമയിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന പ്രതീക്ഷ ഡബ്ല്യൂസിസി നൽകിയെന്നും സംഘടനയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും പാർവ്വതി പറഞ്ഞു.

Advertisements

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ നിലപാട് എടുത്തതിന്റെ പേരിൽ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാർവ്വതി പറഞ്ഞു.

ഈ നിലപാടുകൾ കാരണം സിനിമകൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ വിചാരണക്കോടതിയിൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പാർവ്വതിയുടെ പ്രതികരണം.

നടിയെ ആക്രമിച്ച കേസിൽ താരസംഘടനയായ അമ്മയുടെ നിലപാടിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് പാർവ്വതി രംഗത്തുവന്നത് അന്ന് വാർത്തയായിരുന്നു.

Advertisement