ഗൾഫുകാരനായ യുവാവിന്റെ ഫോണിലേക്കെത്തിയത് പ്രതിശ്രുത വധുവിന്റെ നഗ്‌ന ഫോട്ടോകൾ; തന്നെ തേച്ച യുവതിയുടെ ഫോട്ടോകൾ അയച്ചത് കാമുകൻ , പാലോട് നടന്നത് ഇങ്ങനെ

56

പാലോട്: പ്രതിശ്രുത വരന് യുവതിയുടെ നഗ്നചിത്രങ്ങൾ അയച്ചുകൊടുത്ത യുവാവിനെതിരെ പാലോട് പൊലീസ് കേസെടുത്തു.

പാലോട് കരിമൺകോട് സ്വദേശി ഷാനിനെതിരെയാണ് (25)പോക്സോ ഐ.റ്റി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്.

Advertisements

2014ലാണ് ഷാൻ ഫേസ് ബുക്ക് വഴി പെൺകുട്ടിയുമായി പരിചയത്തിലായത്. പിന്നീട് പ്രണയത്തിലാകുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകി പ്രലോഭിച്ചശേഷം ഷാൻ പെൺകുട്ടിയുടെ നഗ്നഫോട്ടകൾ കൈക്കലാക്കി. ഇതിനിടെ ഷാനിന്റെ പ്രവർത്തികളിൽ അതൃപ്തി തോന്നിയ പെൺകുട്ടി അയാളിൽ നിന്നും അകന്നു.

അടുത്തയിടെ ഗൾഫിലുള്ള യുവാവുമായി പെൺകുട്ടിയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചു. ഇത് അറിഞ്ഞ ഷാൻ തന്റെ കൈവശമുണ്ടായിരുന്ന നഗ്നഫോട്ടോകൾ പ്രതിശ്രുത വരന് അയച്ചു കൊടുത്തു.

ഫോട്ടോകൾ കണ്ട യുവാവ് വിവാഹത്തിൽ നിന്നും പിൻ വാങ്ങി. തുടർന്ന് പെൺകുട്ടി ഷാനിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതിക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Advertisement