കിളവനായ ബാങ്കുദ്യോഗസ്ഥനെ പ്രണയത്തില്‍ കുരുക്കി 35 ലക്ഷം രൂപയുമായി ഫേസ്ബുക്ക് കാമുകി മുങ്ങി

23

ഗുരുഗ്രാം: 66കാരനായ മുന്‍ ബാങ്കുദ്യോഗസ്ഥനെ പ്രണയത്തില്‍ കുരുക്കി 35 ലക്ഷം രൂപയുമായി ഫേസ്ബുക്ക് കാമുകി മുങ്ങി. ഗുരുഗ്രാം സ്വദേശിയാണ് ഫേസ്ബുക്ക് കാമുകിയുടെ ചതിയില്‍പെട്ട് സമ്ബാദ്യമെല്ലാം നഷ്ടപ്പെട്ട് കടക്കെണിയിലായി ഒടുവില്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

ലണ്ടന്‍ സ്വദേശിയായ ജെന്നി ആന്‍ഡേഴ്‌സണ്‍ എന്ന യുവതിയുമായി ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പരിചയപ്പെടുന്നത്. പിന്നീട് അധികം വൈകാതെ തന്നെ അത് പ്രണയമായി വളര്‍ന്നു. ജൂവലറി ഉടമയാണെന്നാണ് ജെന്നി വയോധികനെ അറിയിച്ചിരുന്നത്.

Advertisements

ഏതാനും ദിവസം മുമ്ബ് കാമുകനെ കാണാന്‍ താന്‍ ഇന്ത്യയില്‍ വരികയാണെന്ന് ഇവര്‍ അറിയിച്ചു. കാമുകിയെ ഒരുനോക്കുകാണാന്‍ കാത്തിരിക്കുന്നതിനിടെയാണ് ജെന്നി താന്‍ മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണെന്ന് കാട്ടിയുള്ള സന്ദേശം അയക്കുന്നത്. മാത്രമല്ല, ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പണം വേണമെന്നും പറഞ്ഞു.

ഇതോടെ മറ്റൊന്നും ആലോചിക്കാതെ തന്റെ അക്കൗണ്ടിലുണ്ടായതും കടം വാങ്ങിയതുമായ പണമെല്ലാം ചേര്‍ത്ത് 35 ലക്ഷം രൂപ കാമുകിയുടെ അക്കൗണ്ടിലേയ്ക്കിടുകയും ചെയ്തു. എന്നാല്‍ അതിനുശേഷം കാമുകിയുടെ വിവരമൊന്നുമില്ലാതെ വന്നപ്പോഴാണ് താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന സത്യം അയാള്‍ തിരിച്ചറിയുന്നത്. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement