പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍; കിണറിന് സമീപം രക്തത്തുള്ളികളും വലിച്ചി‍ഴച്ച പാടുകളും

41

കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍വെന്റിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Advertisements

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അദ്ധ്യാപികയായ സിസ്റ്റര്‍ സൂസന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. കിണറിന് സമീപം രക്ത പാടുകളും വലിച്ചിഴച്ചതുമായ പാടുകളും കണ്ടെത്തിയതായാണ് വിവരം. മൃതദേഹം പുറത്തെടുത്തു ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ കോണ്‍വെന്റിലെ അന്തേവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കോണ്‍വെന്റ് വളപ്പിലെ കിണറില്‍ കമിഴ്്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുളള കോണ്‍വെന്റാണിത്. കന്യാസ്ത്രിയുടെ മുടി മുറിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവര്‍ ഒറ്റയ്ക്കായിരുന്നു മുറിയില്‍ താമസിച്ചത്. മുറിയിലും രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് മഠത്തില്‍ അന്വേഷണം നടത്തുകയാണ്. കിണറിന്റെ ചുറ്റുമതിലിലും സമീപത്തുള്ള ഭിത്തിയിലുമാണ് രക്തപാടുകള്‍ കണ്ടെത്തിയത്. 12 വര്‍ഷമായി സ്‌കൂള്‍ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്‍.

Advertisement