തിരുവനന്തപുരം: കടുത്ത പ്രളയകെടുതിയില്‍ വലയുന്ന കേരളത്തിന് 25 ലക്ഷം രൂപ നല്കി നടന് നിവിന്‍ പോളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയിരിക്കുന്നത്. നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവിന്‍ തുക കൈമാറിയത്.
സര്‍ക്കാറിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും പുതുകേരളത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും താരം ആവശ്യപ്പെട്ടു.
പ്രളയസമയം മുതല്‍ രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരുമുണ്ട്, അവരുടെ സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവനകള്‍ നല്‍കണമെന്നും നിവിന്‍ പറഞ്ഞു.
കേരളത്തിന്റെ പ്രളയകെടുതിയില്‍ ധാരാളം പ്രമുഖരാണ് സഹായഹസ്തങ്ങളുമായി രംഗത്ത് വരുന്നത്.
കഴിഞ്ഞ ദിവസം കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ യുവതാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും നല്‍കിയില്ലെന്ന് ആരോപിച്ച് ഗണേഷ്കുമാര് രംഗത്തെത്തിയിരുന്നു. ഏതായാലും ഗണേഷിന്റെ ആരോപണങ്ങള്‍ക്ക് ശേഷം ഓരോരുത്തരായി രംഗത്തെത്തുകയാണ് ഇപ്പോള്‍.