മൂന്നുമാസത്തിനുള്ളിൽ പ്രണയവും കാമവും മൂലം കത്തിയമർന്നത് മൂന്നു പെൺജീവിതങ്ങൾ, പടർന്നുപിടിക്കുന്ന മനോരോഗം

121

കൊച്ചി: വിവാഹിതയും മൂന്നുകുട്ടികളുയെ അമ്മയുമായുള്ള സ്നേഹ ബന്ധത്തിലുണ്ടായ ഉലച്ചിലാണ് മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നതിലേക്ക് അജാസിനെ എത്തിച്ചതെന്നാണ് വിവരങ്ങൾ.

കഴിഞ്ഞ മൂന്നുമാസത്തിനിടെ പ്രണയം നിരസിച്ചതിന്റെ പേരിലും ബന്ധത്തിൽ വിള്ളലുണ്ടായതിന്റെയും പേരിൽ മൂന്നു സ്ത്രീ ജീവിതങ്ങളാണ് അഗ്‌നിക്കിരയായത്.

Advertisements

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്‌കൂട്ടറിൽ പുറത്തേക്ക് പോയ സൗമ്യയെ വഴിയിൽ കാത്തിരുന്ന പ്രതി അജാസ് കാറിടിച്ച് വീഴ്ത്തി. വടിവാൾകൊണ്ട് വെട്ടി.

കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ചു കത്തിച്ചു. തൽക്ഷണം സൗമ്യ മരിച്ചു. ഒരുമിച്ച് ജോലി ചെയ്തപ്പോൾ ഉണ്ടായ പ്രണയബന്ധത്തിൽ വന്ന ഉലച്ചിലാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. മറ്റൊരാളുടെ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമാണ് സൗമ്യ.

പ്രണയാഭ്യർത്ഥന നിരസിച്ചതിന് തിരുവല്ലയിൽ പത്തൊമ്പതുകാരിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയതാണ് മൂന്നു മാസത്തിനിടയിലുണ്ടായ ആദ്യ സംഭവം.

2019 മാർച്ച് 13നാണ് തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് റേഡിയോളജി കോഴ്സ് വിദ്യാർത്ഥിനിയായിരുന്ന കവിതയെ കുത്തി പരിക്കേൽപ്പിച്ചശേഷം പെട്രോളൊഴിച്ച് കത്തിച്ചത്.

റോഡിലൂടെ പെൺകുട്ടി നടന്നുവന്ന പെൺകുട്ടിക്ക് പിന്നാലെയെത്തിയ യുവാവ് വഴി തടസ്സപ്പെടുത്തി കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

യുവതിയുടെ ദേഹത്ത് തീ പടർന്നു. പുറകോട്ട് വീണ ഇവരെ നാട്ടുകാർ ഓടിക്കൂടി ഫ്ലെക്സ് ബോർഡ് ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു.

ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്നു പ്രതി അജിനും ആക്രമണത്തിന് ഇരയായ പെൺകുട്ടിയും.

അന്നു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. അതിൽനിന്നു പെൺകുട്ടി പിന്മാറിയെന്ന നിഗമനമാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പെൺകുട്ടിയെ വകവരുത്തിയശേഷം അജിൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് അന്ന് പൊലീസ് പറഞ്ഞത്.

ഈ വാർത്തയുടെ നടുക്കം മാറുന്നതിന് മുൻപാണ് മറ്റൊരു തീകൊളുത്തി കൊലയ്ക്കും കേരളം സാക്ഷ്യം വഹിച്ചത്.

ബി ടെക് വിദ്യാർഥിനി തൃശൂർ ചിയ്യാരം സ്വദേശിനി നീതൂവാണ് അതി ദാരുണായി കൊല്ലപ്പെട്ടത്.

പെൺകുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷ് ആയിരുന്നു പ്രതി. നീതുവും നീതീഷും മൂന്നു വർഷമായി പ്രണയത്തിലായിരുന്നു.

പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാർക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങൾ നടന്നിരുന്നു.

ഇതിനിടെ, നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിധീഷിനെ പ്രകോപിപ്പിച്ചത്.

വിവാഹത്തിന് താൽപര്യം കാട്ടാതെ വന്നതോടെ വിദ്വേഷം വർധിച്ചു. കൊലപ്പെടുത്തുന്ന ദിവസം നീതുവിന്റെ വീട്ടിലെത്തിയ നിധീഷ് ഏറെ നേരം സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ആക്രമിച്ചത്.

പ്രണം നിഷേധിച്ചതിന്റെ പേരിലുള്ള കൊലകൾ സംസ്ഥാനത്ത് പരമ്ബരായായി മാറുകയാണ്.

Advertisement