നടൻ നെടുമുടി വേണുവിന്റെ വേർപ്പാടിന്റെ വോദനയിലാണ് സിനിമാലോകം. നടുക്കത്തോടെയാണ് സഹപ്രവർത്തകർ വേണുവിൻറെ മരണവാർത്ത കേട്ടത്. നെടുമുടി വേണുവിന്റെ വിയോഗം മലയാളികൾക്കെല്ലാം ഒരു ഞെട്ടലാണ്.
അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ്. വേണു അവതരിപ്പിച്ച അച്ഛൻ വേഷങ്ങൾക്ക് നെഞ്ചിൽ തൊടുന്ന ഭംഗിയുള്ള പ്രകാശമുണ്ടായിരുന്നുവെന്ന് നടി മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരിയ്ക്കുകയാണ്.
ALSO READ
അഭിനയ മികവിന്റെ വിസ്മയം വിടവാങ്ങി, നെടുമുടി വേണു അന്തരിച്ചു, സങ്കടക്കടലിൽ മലയാള സിനിമാ ലോകം
മഞ്ജു വാര്യരുടെ കുറിപ്പ് അച്ഛൻ മരിച്ചപ്പോൾ ഒരു കത്തു വന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളിൽ നെടുമുടി വേണു എന്ന മനുഷ്യൻ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിൻറെ അച്ഛൻ വേഷങ്ങൾക്ക് നെഞ്ചിൽ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാൻ ഇപ്പോഴും ഞാൻ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികൾ മാത്രം മതി.
ആ അച്ഛനാണ് ഇപ്പോൾ യാത്ര പറഞ്ഞുപോകുന്നത്. ‘ദയ’യിൽ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആൻഡ് ജിൽ’, ഏറ്റവും ഒടുവിൽ ‘മരയ്ക്കാറും’ . ഒരുമിച്ചഭിനയിച്ച ചിത്രങ്ങൾ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓർമയിൽ ഞാൻ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..’കൊടുമുടി വേണു’ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം.
ALSO READ
സുഹൃത്തുക്കൾക്ക് ഒപ്പം സ്വിമ്മിംഗ് പൂളിൽ നീരാടുന്ന പുതിയ ചിത്രങ്ങളുമായി അനുശ്രി, വൈറലാക്കി ആരാധകർ
അഭിനയത്തിലും ജീവിതത്തിലും പലതും പഠിപ്പിച്ച, തണലും തണുപ്പും തന്ന ഒരു പർവതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓർമയായി മനസിലുണ്ടാകും എന്നും….വേദനയോടെ വിട.. എന്നാണ് മഞ്ജു കുറിച്ചിരിയ്ക്കുന്നത്.