മുളവുകാട്: ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ യുവതിയുടെ മൃതദേഹം ഒരാഴ്‌ച്ചയ്ക്ക് ശേഷം കായലില്‍ നിന്നും കണ്ടെടുത്തു. തിരുവാണിയൂര്‍ മാങ്കുളത്തില്‍ ഷാജിയുടെ മകള്‍ ജീമോളുടെ (26) മൃതദേഹമാണ് കാണാതായി ഒറാഴ്‌ച്ചയ്ക്ക് ശേഷം മുളവുകാട് രാമന്‍തുരുത്തിലെ കായലില്‍ കണ്ടെത്തിയത്.
ജീമോളുടെ തിരോധാനവും മരണവും സംബന്ധിച്ചു ദുരൂഹത തുടരുകയാണ്. ത്തൻകുരിശ് പൊലീസും മുളവുകാട് പൊലീസും സംയുക്തമായി തുടരുന്ന അന്വേഷണത്തിൽ കാര്യമായ തുമ്പു ലഭിച്ചില്ല.
മൊബൈൽ ഫോൺ കോളുകളും യുവതി ജോലി ചെയ്തിരുന്ന ബ്യൂട്ടി പാർലറും കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്നു പോലീസ് പറയുന്നു. പിറവം പാലച്ചുവട് തുരുത്തേല്‍ അമല്‍ മനോഹറിന്റെ ഭാര്യയാണ് ജീമോള്‍.
അതേസമയം മൃതദേഹം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്നലെ വൈകിട്ട് ഇടപ്പള്ളിച്ചിറ സെന്‍റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയ മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തവെയാണ് ജീമോളുടെ മൃതദേഹം കായലില്‍ നിന്ന് ലഭിച്ചത്. അതേസമയം കാണാതായതു മുതല്‍ മിക്കപ്പോഴും ഇവരുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു.
ഫോണ്‍ പ്രവര്‍ത്തിപ്പിച്ച അവസരങ്ങളില്‍ ആദ്യം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലും പിന്നീട് സൂര്യനെല്ലി, ചങ്ങനാശേരി എന്നിവിടങ്ങളിലും ടവര്‍ ലൊക്കേഷന്‍ ലഭിച്ചു. ഒടുവില്‍ ഞായറാഴ്ച വല്ലാര്‍പാടത്താണു ഫോണ്‍ പ്രവര്‍ത്തിച്ചത്.
അതേസമയം ജീമോളെ കാണായതിന് ശേഷം കഴിഞ്ഞ 30ന് മുളന്തുരുത്തിയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണയാഭരണങ്ങൾ യുവതി തിരിച്ചെടുത്തതയാണ് വിവരം. ഇതുസംബന്ധിച്ച വിവരങ്ങള്‍ ബന്ധുക്കൾക്ക് ലഭിച്ചു.
ഇതു തിരിച്ചെടുക്കാനുള്ള പണം എവിടെ നിന്നാണെന്നോ ഇത് ആര്‍ക്ക് വേണ്ടിയാണെന്നോ കണ്ടെത്തിയിട്ടില്ല, കഴിഞ്ഞമാസം അവസാന വാരത്തിലാണ് യുവതിയെ കാണാതായത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞു പോയതായിരുന്നു. പിന്നീടു ആരും യുവതിയെ കണ്ടിട്ടില്ല.