കാസര്‍ഗോഡ്: ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയി. മീനു (22), മകന് സായി കൃഷ്ണ (3) എന്നിവരെയാണ് കാണാതായത്.
വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം വീട്ടിലെത്തി ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. അക്രമിസംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവ് മനുവിനെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി.
ഇവരെ കണ്ടെത്താന്‍ ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസന്, കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഒരു കാറിലെത്തിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന സമീപവാസികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
ഇതുവഴി കടന്നുപോയ മുഴുവന്‍ വാഹനങ്ങളെ കുറിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കണ്ണൂര്‍-കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.