ടെസ്സില്‍ ഒതുങ്ങില്ല: മുകേഷിനെതിരേ കൂടുതൽ ആരോപണങ്ങള്‍

23

ചലച്ചിത്ര താരം മുകേഷിനെതിരേയുള്ള ലൈംഗിക ആരോപണമാണ് കേരളത്തിലെ മീടു ക്യാമ്പെയ്‌നുകളിലെ അവസാനത്തേത്. എം.എല്‍.എ കൂടിയായ മുകേഷിനെതിരേയുള്ള ആരോപണം കേരളത്തില്‍ വിവാദമായിക്കഴിഞ്ഞു.

Advertisements

ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ 19 വര്‍ഷം മുന്‍പാണ് സംഭവം. തന്നെ മുകേഷ് മുറിയിലേക്ക് ക്ഷണിച്ചതായും ടെസ് വെളിപ്പെടുത്തി.

എന്നാല്‍ മുകേഷിനെതിരേയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്ന് സൂചന നല്‍കികൊണ്ട് മറ്റൊരു തുറന്നുപറച്ചില്‍ മീടു ഹാഷ് ടാഗോടു കൂടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. മുതിർന്ന മാധ്യമ പ്രവർത്തകനായ ഷാജിജേക്കബിന്റേതാണ് പോസ്റ്റ്.

മുകേഷിനെ അഭിമുഖം ചെയ്യാനായി എത്തിയ ഒരു വനിതാ പത്രപ്രവര്‍ത്തകയോട് മുകേഷ് മോശമായി പെരുമാറിയെന്ന് വ്യക്തമാക്കുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ലൈംഗിക ചുവയോടെ സംസാരിച്ച മുകേഷിനോട് തന്റെ നീരസം പെണ്‍കുട്ടി അറിയിച്ചിരുന്നെങ്കിലും മുകേഷ് പെണ്‍കുട്ടിയുടെ തോളില്‍ കയ്യിട്ടെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Advertisement