കൊച്ചി: വയനാട്ടിലെ ആദിവാസി ഊരുകളിലെ 2000ത്തോളം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുമെന്ന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ ഈ വിവരം അറിയിച്ചത്.
പ്രളയദുരന്തത്തില്‍ അകപെട്ടവര്‍ക്ക് സഹായഹസ്തവുമായി എത്തിയവര്‍ക്ക് തന്റെ നന്ദി മോഹന്‍ലാല്‍ രേഖപെടുത്തി. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തകരാണ് വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ആദ്യ ഘട്ടമായി വയനാട്ടിലെ ഊരുകളിലെ 2000ത്തോളം കുടുംബങ്ങള്‍ക്കാണ് സഹായം എത്തിക്കുന്നത്. ഓരോ കുടുംബങ്ങള്‍ക്കും ഒരാഴ്ചക്ക് ആവശ്യമുള്ള വസ്തുക്കളാണ് വിതരണം ചെയ്യുന്നത്.
ഒരുപാട് പേരുടെ കൂട്ടിയ പ്രവര്‍ത്തനത്തോടെ കേരളം ഈ പ്രതിബന്ധങ്ങളെ അതിജീവിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നു.