പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തിൽ തികഞ്ഞ കമ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി ; അരുൺ ഗോപിയെ അദ്ഭുതപ്പെടുത്തി മന്ത്രി പി പ്രസാദ്

92

കൃഷിമന്ത്രി പി പ്രസാദിനെ കുറിച്ച് സംവിധായകൻ അരുൺ ഗോപി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പെരുമാറ്റത്തിൽ തികഞ്ഞ കമ്യൂണിസ്റ്റുകാരനായ പേരിനൊപ്പം മാത്രം ഔദ്യോഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള സാധാരണക്കാരനായ വ്യക്തിയാണ് പി പ്രസാദ് എന്നാണ് അരുൺ ഗോപിയുടെ ഭാഷ്യം.

ALSO READ

Advertisements

നടിയെ ആക്രമിച്ച കേസ് : പ്രാസിക്യൂഷനെതിരെ പരാതിയുമായി നടൻ ദിലീപ് , തനിക്കെതിരായ അഭിമുഖത്തിന് പിന്നിൽ പോലീസും ബൈജു പൗലോസും

അരുൺ ഗോപിയുടെ വാക്കുകൾ:

ഇന്ന് ഞാനൊരു കാഴ്ച കണ്ടു. രാവിലെ ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോൾ രണ്ടു പൊലീസുകാർക്കൊപ്പം ഒരാൾ നടന്നു പോയി, വാതിക്കൽ നിന്ന എസ്‌ഐ ആരോ പോകുന്നു എന്ന രീതിയിൽ നിന്നപ്പോൾ..(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) സിഐ ഓടി വന്നു ആ പൊലീസ് ഓഫിസറെ വഴക്കു പറഞ്ഞു ‘എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്’ എന്ന്… ചെയ്ത തെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ്‌ഐ, അറിയാതെ ചോദിച്ചു പോയി ‘അതിനാരാണ് അദ്ദേഹം…’
സിഐ ഒരൽപ്പം ഈർഷ്യയോട് പറഞ്ഞു ‘എടോ അത് മന്ത്രിയാടോ’

കണ്ടു നിന്ന എനിക്ക് അദ്ഭുതം തോന്നി… ഗസ്റ്റ് ഹൗസിൽ നിന്നു സമാധിവരെ കാൽനടയായി വരിക ഒരു സ്ലിപ്പർ ചെരുപ്പും സാധ മുണ്ടും ഷർട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്വഴക്കം. സാധാരണ ആഡംബരങ്ങളുടെ പാരമ്യതയിൽ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറിൽ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകൾക്കിടയിൽ ഇങ്ങനെ ഒരു മനുഷ്യൻ അദ്ഭുതമായിരുന്നു…

ALSO READ

കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത് ; മറ്റൊന്ന് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യയാണ് : പ്രകാശ് രാജ്

പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തിൽ തികഞ്ഞ കമ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി. പ്രസാദ് ആയിരുന്നു അത്.. അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും… തികഞ്ഞ ആദരവ് തോന്നി.. ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളിൽ കാണുമ്പോൾ ആണ് ആശ്വാസകരമായി മാറുന്നത്..

ലാൽ സലാം സഖാവെ

 

 

Advertisement