രാത്രിയില്‍ സ്ത്രീകളെ വിളിച്ച് ഉണര്‍ത്തി ജനനേന്ദ്രിയം കാണിക്കുന്ന ഞരമ്പുരോഗിയായ യുവാവ് പിടിയില്‍

76

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ ഇതരസംസ്ഥാന വനിതകള്‍ താമസിക്കുന്ന വീടിനു മുന്നില്‍ നഗ്നതാ പ്രദര്‍ശനം പതിവാക്കിയ യുവാവ് പിടിയില്‍.

Advertisements

തിരുവനന്തപുരം നഗരത്തില്‍ ഹോട്ടലില്‍ ജോലി ചെയുന്ന യുവതികളുടെ വീടിനു മുന്നില്‍ മുഖം മറച്ചു നഗ്‌നതാപ്രദര്‍ശനം നടത്തുന്ന മണക്കാട്ടുവിള വീട്ടില്‍ ഷിബു(28)വാണ് പിടിയിലായത്. ഇയാള്‍ സിഐടിയു യൂണിയനില്‍ അംഗമാണ്.

ചുമട്ടുതൊഴിലാളിയായ പ്രതി രാത്രിയില്‍ സ്ത്രീകള്‍ താമസിക്കുന്ന വീടിനു മുന്നില്‍ വന്ന ബെല്‍ അമര്‍ത്തും. ശബ്ദം കേട്ട് സ്ത്രീകള്‍ ഇറങ്ങിവരുന്നതോടെയാണ് പ്രതി നഗ്‌നതാപ്രദര്‍ശനം നടത്തുന്നത്.

പ്രതിയുടെ ശല്യം തുടര്‍ന്നതോടെ സ്ത്രീകള്‍ ഇയാളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി.

ഇതിനു ശേഷം മുഖം തുണി കൊണ്ട് മൂടി നഗ്‌നതാപ്രദര്‍ശനം നടത്തുന്ന പ്രതിയുടെ ചിത്രം സഹിതം സ്ത്രീകള്‍ കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമ്മിഷണര്‍ക്കു പരാതി നല്‍കി. ഇതോടെയാണ് പ്രതിയെ തുമ്പ എസ്‌ഐ അറസ്റ്റ് ചെയ്തത്.

Advertisement