വിഷമിക്കേണ്ട സുരേഷേട്ടൻ ഇപ്പോഴും സൂപ്പറാ; അഭിനന്ദനവുമായി മായ മേനോൻ

18

ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന വാർത്ത താരം തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയായിരുന്നു.

സ്ഥാനാർത്ഥിയായി എത്തിയതു മുതൽ വോട്ടെണ്ണൽ വരെ പല വിവാദങ്ങളിലും കുടുങ്ങി സുരേഷ് ഗോപി വാർത്തകളിൽ നിറഞ്ഞു നിന്നു. ഇതിനാൽ താരത്തിന്റെ വോട്ടിന്റെ എണ്ണത്തിലും വലിയ വർധനവാണുണ്ടായത്.

Advertisements

സുരേഷ് ഗോപി സ്ഥാനാർത്ഥിയായതിലൂടെ ഏകദേശം രണ്ട് ലക്ഷം വോട്ടുകളുടെ വർധനവാണ് ബിജെപിയ്ക്ക് അധികം ലഭിച്ചത്.

എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യുവുമായി 20,000 വോട്ടിന്റെ വ്യത്യാസം മാത്രമാണ് സുരേഷ് ഗോപിക്കുണ്ടായത്.

മൂന്നാം സ്ഥാനത്തായിപ്പോയെങ്കിലും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മായ മേനോൻ.

സുരേഷേട്ടൻ വിഷമിക്കണ്ടെന്നും ഇപ്പോഴും സൂപ്പറാണെന്നുമാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ മായ പറയുന്നത്.

മായ മേനോന്റെ കുറിപ്പ്

സുരേഷേട്ടാ, വിഷമിക്കേണ്ട സുരേഷേട്ടൻ ഇപ്പോഴും സൂപ്പറാ…നോ ഡൗട്ട് എബൗട്ട്

‘വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരിൽ പ്രചാരണ രംഗത്തുണ്ടായത്.

അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാർത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 2,93,822..

കൃത്യമായി പറഞ്ഞാൽ 2014-ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി ശ്രീശൻ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വർധനവ്. പ്രതാപനാണ് തൃശ്ശൂർ പിടിച്ചടക്കിയ തെങ്കിലും താരം സുരേഷ് ഗോപിയാണ്.

രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉള്ളത്. ‘

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ സമകാലിക മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക

Advertisement