മലപ്പുറം: മൂന്നു വർഷത്തോളം പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. മാറഞ്ചേരി സ്വദേശി ഷഫീഖാണ് അറസ്റ്റിലായത്.
പെൺകുട്ടി ഷഫീഖിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യാശ്രമം.
പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. വിവാഹം ചെയ്യാം എന്ന് ഉറപ്പുനൽകി ഷഫീഖ് പെൺകുട്ടിയെ വീട്ടിലും പല ലോഡ്ജുകളിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു.
ഇതിനിടയിൽ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഷഫീഖ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പെൺകുട്ടി രംഗത്തെത്തിയത്.
നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഷഫീഖ് പെൺകുട്ടിയെ തടയാൻ ശ്രമിച്ചത്. ഇതോടെ ഷഫീഖിൻറെ വീട്ടിലെത്തി കൈയ്യിലെ ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.
പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്ത ഷെഫീഖിനെ പൊന്നാനി കോടതി പതിനാല് ദിവസത്തേക്ക് റിമാൻ് ചെയ്തു.