എന്നേക്കുറിച്ച് എഴുതുമ്പോള്‍ മാത്രം എന്തേ ഇങ്ങനെ? നീരസത്തോടെ മമ്മൂട്ടി

40

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുള്ളത് മലയാള സിനിമയിലെ യൂത്തന്മാര്‍ക്ക് ഉള്ളതിനേക്കാള്‍ കൈനിറയെ ചിത്രങ്ങളാണ് . കരാര്‍ ഒപ്പുവെച്ചിരിക്കുന്നതും അല്ലാത്തതുമായി നിരവധി ചിത്രങ്ങള്‍.

Advertisements

യുവതാരങ്ങള്‍ പോലും തലകുനിക്കുന്ന സൌന്ദര്യമാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടിയുമായി ഒരു അഭിമുഖം നടത്തിയാല്‍ ഒഴിവാക്കാനാകാത്ത ഒരു ചോദ്യമാണ് ‘എന്താണ് ഈ സൌന്ദര്യത്തിന്റെ രഹസ്യമെന്ന്’?. കേട്ട് കേട്ട് മമ്മൂട്ടിക്ക് മടുത്തെങ്കിലും വായനക്കാര്‍ക്ക് മടുത്തിട്ടില്ലെന്നതാണ് സത്യം.

തന്റെ പ്രായത്തെക്കുറിച്ചും സൌന്ദര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേട്ട് മടുത്തിരിക്കുകയാണ് മമ്മൂട്ടി . ഏറ്റവും പുതിയ അഭിമുഖത്തില്‍ അതിനെപ്പറ്റി പങ്കു വെക്കുകയാണ് മമ്മൂട്ടി.

ഞാന്‍ ചെറുപ്പമുള്ള ആളല്ല. എന്റെ ഇനിഷ്യല്‍ പോലെയാണെന്റെ പ്രായവും. എന്നെപ്പറ്റി എഴുതുമ്ബോള്‍ മറ്റുള്ളവരെ പോലെയല്ല. മറ്റുള്ളവരുടെ പേരോ വിശേഷങ്ങളോ ചേര്‍ക്കുമ്ബോള്‍ എന്നെപ്പറ്റി വയസ്സാണ് ചേര്‍ക്കുന്നതെന്ന് മമ്മൂട്ടി പറയുന്നു.

66 ഇയര്‍ ഓള്‍ഡ് ആക്ടര്‍ എന്നാണ് ഇപ്പോള്‍ എന്നെക്കുറിച്ച്‌ പറയുമ്ബോള്‍ എഴുതുന്നത്. അതെന്തു കൊണ്ടാണ് എന്നറിയില്ല. എന്താണെന്നറിയില്ല , ആള്‍ക്കാര്‍ക്കെന്റെ പ്രായത്തിനോട് വലിയ താല്പര്യമാണ് .പ്രായം കൊട്ടിഘോഷിക്കുന്നത് എന്നെ ഓര്മിപ്പിക്കാനോ അവരെ തന്നെ ഓര്‍മിക്കാനോ ആണോ എന്നാണ് അറിയാത്തതെന്നും മമ്മൂട്ടി പറയുന്നുണ്ട്.

Advertisement