മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മാത്രമല്ല മമ്മൂട്ടി. തന്റെ സാമൂഹിക പ്രതിബദ്ധത പലപ്പോഴും തെളിയിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ബ്രഹ്മപുരം തീപിടുത്തത്തിൽ ജനങ്ങൾ വലഞ്ഞപ്പോൾ സൗജന്യ ചികിത്സ ഉറപ്പാക്കി അദ്ദേഹം ഇക്കാര്യം തെളിയിച്ചതാണ്.
ഇപ്പോഴിതാ അട്ടപ്പാടിയിൽ ഭക്ഷണം മോ ഷ്ടി ച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലി കൊ ല പ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി എത്തിയിരിക്കുകയാണ്. ഏറെ നിയമ പോ രാട്ടങ്ങൾക്ക് ഒടുവിൽ നാളെ മധുവിന്റെ മരണത്തിൽ കോടതി വിധി പറയാൻ പോവുകയാണ്. 16 പ്ര തികളിൽ 14 പേർ കു റ്റ ക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വർഷങ്ങൾക്ക് മുൻപ് മധുവിന്റെ മര ണത്തിൽ പ്രതികരിച്ച് മമ്മൂട്ടി രംഗത്തെത്തിയതോടെയാണ് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ മധുവിനായി ശബ്ദമുയരാൻ തുടങ്ങിയത്. ഇപ്പോഴിതാ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധു എന്ന യുവാവിനു വേണ്ടി ആദ്യം ശബ്ദമുയർത്തിയവരിൽ ഒരാൾ നടൻ മമ്മൂട്ടിയാണെന്ന് മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് പറയുകയാണ്.
വെറുമൊരു ഫേസ്ബുക് കുറിപ്പിലൊതുങ്ങാത്ത ഐക്യദാർഢ്യമായിരുന്നു ഈ വിഷയത്തിൽ മമ്മൂട്ടിയുടേതെന്ന്, മധുവിന് അനുകൂലമായ നീതി ലഭിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ച് പങ്കുവച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ റോബർട്ട് പറഞ്ഞു.
റോബർട്ട് കുര്യാക്കോസിന്റെ കുറിപ്പ്:
മധുവിന് നീതിനൽകിയ നീതിപീഠത്തിന് നന്ദി. അതിന് വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷന് അഭിനന്ദനം. തളർന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്ട്. ഇതിനൊപ്പം ഓർക്കേണ്ട ഒരുപേര് പ്രിയ മമ്മൂക്കയുടേതാണ് എന്നതിൽ അഭിമാനം. ‘ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്’ എന്ന് പറഞ്ഞുകൊണ്ട് മധുവിന് വേണ്ടി ആദ്യമുയർന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേതായിരുന്നു.
ഇപ്പോൾ കോടതി തന്നെ ആൾക്കൂട്ടആക്രമണത്തിനെതിരായി വിധി പറഞ്ഞിരിക്കുന്നു. വെറുമൊരു ഫെയ്സ്ബുക്ക് കുറിപ്പിലൊതുങ്ങാത്ത ഐക്യദാർഢ്യമായിരുന്നു ഇതിൽ മമ്മൂക്കയുടേത്. കേസ് അട്ടിമറിക്കപ്പെടുന്നുവെന്നും പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുങ്ങുന്നുവെന്നും ആരോപണമുയർന്നപ്പോൾ മധുവിന്റെ കുടുംബത്തിന് നിയമസഹായം( നിയമോപദേശം )നൽകുന്നതിനായി അഭിഭാഷകന്റെ സഹായം ഏർപ്പെടുത്തുകകൂടി ചെയ്തു,അദ്ദേഹം. മമ്മൂട്ടി എന്ന മഹാനടൻ മനുഷ്യപ്പറ്റ്കൊണ്ട് എങ്ങനെയാണ് വ്യത്യസ്തനാകുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു മധുകേസ്.
കുറ്റക്കാർ ശിക്ഷിക്കപ്പെടുമ്പോൾ മനുഷ്യൻ എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടൽകൂടിയാണ് വിജയം കാണുന്നത്. മമ്മൂക്കയ്ക്ക് അന്നും ഇന്നും എന്നും മധു അനുജൻ തന്നെയാകുന്നതും അതുകൊണ്ടുതന്നെ…