മലയാളി ദന്തല്‍ വിദ്യാര്‍ഥിനി മംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍

22

മംഗളൂരു: സുള്ള്യയിൽ മലയാളി ദന്തൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Advertisements

കോട്ടയത്തെ അനിയൻ തോമസിന്റെയും സൂസി തോമസിന്റെയും മകൾ നേഹ തോമസ് (25) ആണ് മരിച്ചത്.

സുള്ള്യ കെ വി ജി ദന്തൽ കോളേജിലെ ഒന്നാം വർഷ പിജി വിദ്യാർഥിനിയാണ് നേഹ തോമസ്‌. ബുധനാഴ്ച്ച രാത്രി വാടക വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നേഹയുടെ മൃതദേഹം വ്യാഴാഴ്ച്ചയാണ് കണ്ടെത്തിയത്‌.

പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ട് പോയി. സംസ്‌കാരം വെള്ളിയാഴ്ച്ച തിരുവഞ്ചൂർ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ പളളിയിൽ.

Advertisement