മലപ്പുറം: വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കാനെന്നു പറഞ്ഞ് തന്നെ കൂട്ടുക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി തമിഴ് യുവതിയുടെ പരാതി.
അരീക്കോട് തോട്ടുമുക്കത്താണ് സംഭവം. സമീപത്ത് വെള്ളക്കെട്ടാണെന്നു പറഞ്ഞ് പ്രതി തന്നെ കൂട്ടിക്കൊണ്ടുപോയി കോഴിഫാമില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
തോട്ടുമുക്കത്തെ കോഴിഫാമില്‍ ഭര്‍ത്താവിനൊപ്പം താമസിച്ച് ജോലി ചെയ്യുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. പരിസരത്തെല്ലാം വെള്ളക്കെട്ടാണെന്നു പറഞ്ഞാണ് പ്രതി ഇവരെ കൂട്ടിക്കൊണ്ടുപോയത്.തുടര്‍ന്ന് ഭര്‍ത്താവിന് അമിതമായി മദ്യം നല്കി കിടത്തുകയായിരുന്നു.
ഭര്‍ത്താവിന് എഴുന്നേറ്റുവരാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതി ഇത് എതിര്‍ത്തതോടെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ ശബ്ദംകേട്ട് ഉണര്‍ന്നുവന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ഫാമുടമയുടെ സഹായത്തോടെ യുവതി അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് യുവതി അരീക്കോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: മനോരമ ന്യൂസ്