ദിലീപല്ല, പള്‍സര്‍ സുനിയാണ് ഫ്രാങ്കോ: മാല പാര്‍വതി

36

ലൈംഗികമായി പീന്‍ഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തത്തില്‍ പ്രതിഷേധവുമായി നടി മാലാ പാര്‍വ്വതി. നടന്‍ ദിലീപിന്‍റെ അറസ്റ്റുമായി ബന്ധപ്പെടുത്തിയാണ് സഭയ്ക്കെതിരെ മാലാ പാര്‍വ്വതിയുടെ വിമര്‍ശനം.

Advertisements

ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ താമസിച്ചു എന്നതു കൊണ്ട് ബിഷപ്പിനെയും അറസ്റ്റ് ചെയ്യാന്‍ താമസിക്കും എന്ന വാദത്തില്‍ ശരികേടുണ്ടെന്നും പള്‍സര്‍ സുനിയാണ് ഫ്രാങ്കോയെന്നും മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

മാല പാര്‍വ്വതിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്:

ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ് ചെയ്യാന്‍ താമസിക്കും എന്ന വാദത്തില്‍ ശരികേടുണ്ട്. പള്‍സര്‍ സുനിയാണ് ഫ്രാങ്കോ.ഇനി ഫ്രാങ്കോയ്ക്ക് കൊട്ടേഷന്‍ കൊടുത്തവരുണ്ടെങ്കില്‍ വഴിയെ പിടിക്കാം. വളരെ അധികം ചട്ടകൂടുകള്‍ക്കുള്ളില്‍ കഴിയുന്ന കന്യാസ്ത്രീമാര്‍ ഇത്രയും ശബ്ദം ഉണ്ടാക്കുന്നുണ്ടെങ്കില്‍..

അതവര്‍ക്ക് സത്യത്തെ കുറിച്ചുള്ള ബോധം ഉള്ളത് കൊണ്ടാണ്. ഒരു പക്ഷേ മരണം പോലും അവര്‍ മുന്നില്‍ കാണുന്നുണ്ടാകാം. ഇരുട്ടറയില്‍ അടയ്ക്കുക തുടങ്ങിയ ഹീനമായ ശിക്ഷാ വിധികളാണ് കോണ്‍വെന്റുകളില്‍ നില നില്‍ക്കുന്നത്. അവര്‍ക്ക് വേണ്ടി നമ്മള്‍ ഉയര്‍ത്തുന്ന ശബ്ദത്തിന് ആക്കം പോര!

Advertisement