നെയ്യാറ്റിൻകര: അർധരാത്രിയിൽ റെയിൽവേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ച് കയറ്റി ആത്മഹത്യക്കുള്ള കമിതാക്കളുടെ ശ്രമം പരാജയപ്പെടുത്തി.
തിരുവനന്തപുരം നെയ്യാറ്റിൻകര അമരവിള എയ്തുകൊണ്ടകാണി ലെവല്‍ ക്രോസിന് സമീപമാണ് സംഭവം.
ഞായറാഴ്ച രാത്രി 12.30ന് ഗുരുവായൂരിൽ നിന്നും ചെന്നൈ എഗ്മോറിലേക്കുള്ള തീവണ്ടി കടന്നുപോകുന്നതിന് തൊട്ടുമുൻപായി ബൈക്കിൽ യുവാവും യുവതിയും ട്രാക്കിലേക്ക് എത്തുകയായിരുന്നു.
പെട്ടന്നുതന്നെ ഗേറ്റ്കീപ്പർ ലോക്കോ പൈലറ്റിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിടുകയും ചെയ്യുകയായിരുന്നു.
തുടർന്ന് ആർപിഎഫ് ട്രാക്കിലൂടെ പരിശോധന നടത്തുകയും ചെയ്തു. അല്പം ദൂരെയായി രണ്ടുപേർ നിൽക്കുന്നത് കണ്ടു.
എന്നാൽ അടുത്തെത്തിയപ്പോഴേക്കും ഇവർ രക്ഷപെടുകയും ചെയ്തു. തുടർന്നും ഒരു കിലോമീറ്ററോളം ദൂരം അധികൃതർ ട്രാക്കിൽ പരിശോധന നടത്തിയെങ്കിലും കമിതാക്കളെ കണ്ടെത്താൻ സാധിച്ചില്ല.
അരമണിക്കൂറിലേറെ വൈകിയാണ് തീവണ്ടി സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ടത്. സംഭവത്തിൽ റെയിൽവേ പോലീസും ഇന്റലിജൻസും അന്വേഷണം നടത്തിയെങ്കിലും ആളെകണ്ടെത്താൻ സാധിച്ചില്ല.