കാമുകിയെ വിളിച്ചിറക്കാനെത്തിയപ്പോള്‍ അമ്മ തടഞ്ഞു; അമ്മയുടെ കാല്‍ തല്ലിയൊടിച്ച് യുവാവ് കാമുകിയുമായി കടന്നു, സംഭവം തിരുവനന്തപുരത്ത്

29

തിരുവനന്തപുരം: കാമുകിയെ വിളിച്ചിറക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞതിന്റെ പേരില്‍ യുവതിയുടെ അമ്മയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു.

മാറനല്ലൂര്‍ കുഴിവിള തടത്തരികത്ത് വീട്ടില്‍ വിമല്‍ കുമാറാണ് (33) ആണ് ആക്രമണം നടത്തി യുവതിയുമായി കടന്ന് കളഞ്ഞത്.

Advertisements

വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ യുവാവാണ് കാമുകിയുമൊത്ത് ഒളിച്ചോടിയത്. യുവതിയുടെ അമ്മ മെഡിക്കല്‍ കോളേജില്‍ ചകിത്സയിലാണ്.

പ്രണയബന്ധത്തിലായിരുന്ന ഇരുവരും അയല്‍വാസികളായിരുന്നു. ശനിയാഴ്ച്ച രാത്രിയോടെ യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം.

കൈയ്യില്‍ കരുതിയിരുന്ന വടി ഉപയോഗിച്ചാണ് യുവാവ് കാമുകിയുടെ അമ്മയുടെ കാല്‍ തല്ലിയൊടിച്ചത്. ഇരുവരെയും പൊലീസ് പിടികൂടിയെന്നും സൂചനകളുണ്ട്.

Advertisement