കോഴിക്കോട്: ഒരു ഫ്രീക്കന്റെ പോലീസിനെ കുഴപ്പിച്ച കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 17 കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് കോഴിക്കോട് കുമ്ബളയിലെ ഒരു മൊഞ്ചന്‍ ഫ്രീക്കനിലേക്ക്. പ്രണയിച്ച് ഒളിച്ചോടിയതാണെന്ന് തിരിച്ചറിഞ്ഞതോടെ 20 കാരനായ പയ്യന്റെ കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു. ഇതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
രണ്ട് സെന്റ് കൂരയിലാണ് താമസമെങ്കിലും പുറത്ത് കറക്കം മോഷ്ടിച്ച ആഢംബര ബൈക്കിലും മറ്റുമായിരുന്നു. പണം കണ്ടെത്താന്‍ നിരവധി തട്ടിപ്പുകളും ഇയാള്‍ നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. മാത്രമല്ല പ്രായത്തെപോലും വെല്ലുന്ന തരത്തിലുള്ള പ്രവര്‍ത്തികളായിരുന്നു യുവാവ് ചെയ്തിരുന്നത്. ഓണ്‍ലൈനിലൂടെ നിരവധി സ്ത്രീകളെ കബളിപ്പിച്ചതായും പോലീസ് കണ്ടെത്തി.
എറണാകുളം സ്വദേശിയായ ഫയാസ് മുബീനാണ് ഈ ഫ്രീക്കന്‍. ചേവായൂരില്‍ നിന്നും പതിനേഴുകാരിയെ കാണാതായതു സംബന്ധിച്ച് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇയാളെ പിടികൂടി കേസെടുത്തു.
ഡിജെയാണെന്ന് വ്യാജപ്രചരണം നടത്തിയാണ് ഫയാസ് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയിലാക്കുന്നത്. ഫേസ്ബുക്കില്‍ രണ്ടായിരത്തിലധികം സുഹൃത്തുക്കളെ ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയെന്ന് വരുത്തിത്തീര്‍ക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉള്‍പ്പെടുത്തി. വീടിനോടു ചേര്‍ന്നുള്ള മുന്തിയ ഹോട്ടലില്‍ ഡിജെയാണെന്നാണ് വിശേഷണം. ആരുടെയും കണ്ണിലുടക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തി. അഭിനയത്തിനൊപ്പം വിവിധ മേഖലയില്‍ മികവുണ്ടെന്നുള്ള വ്യാജവിവരങ്ങള്‍ ഫയാസ് മുബീന്‍ ചേര്‍ത്തിരുന്നു. രണ്ടായിരത്തില്‍ അധികം ആളുകളാണ് സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ മാത്രം ഫയാസിനു സുഹൃത്തുക്കളായുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ നിരവധി സ്ത്രീകള്‍ യാഥാര്‍ഥ്യമറിയാതെ ഫയാസിന്റെ വലയില്‍ വീണിരുന്നു.
കഴിഞ്ഞ പത്ത് മാസമായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പഠിക്കുകയായിരുന്നു. ഇതിനിടയിലാണ് പതിനേഴുകാരിയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറുകയും പിന്നീടു നാടുവിട്ട് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ജീവിതച്ചെലവിനും ബൈക്കില്‍ ഇന്ധനം നിറയ്ക്കാനുള്ള തുകയുമെല്ലാം പതിനേഴുകാരിയും സ്ത്രീ സുഹൃത്തുക്കളുമാണ് നല്‍കിയിരുന്നത്. ഒരാഴ്ച മുമ്ബ്് പതിനേഴുകാരിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
17കാരിയുമായി ഫയാസ് പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളില്‍ ഒളിച്ചു താമസിച്ചു. പൂര്‍ണമായും ഇരുചക്രവാഹനത്തിലായിരുന്നു ഇവരുടെ യാത്ര. ഫോണ്‍വിളിയുടെയും സുഹൃത്തുക്കളില്‍ നിന്നു ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് മംഗളൂരുവില്‍ നിന്നും ഇരുവരെയും കഴിഞ്ഞദിവസം പിടികൂടിയത്.