കുട്ടിക്ക് ഒപ്പം ഓടി രക്ഷപെടാന്‍ നോക്കിയ സ്വപ്നയെ ശ്രീകാന്ത് ബലമായി പിടിച്ച് നിര്‍ത്തി: ചിങ്ങവനത്ത് കമിതാക്കള്‍ ട്രെയിനിടിച്ചു മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

19

കോട്ടയം: ക​മി​താ​ക്ക​ൾ ചി​ങ്ങ​വ​നം പൂ​വ​ൻ​തു​രു​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യു​വാ​വ് ബ​ലം​പ്ര​യോ​ഗി​ച്ച് റെ​യി​ൽ​വേ​ട്രാ​ക്കി​ൽ പി​ടി​ച്ചു​നി​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി വി​വ​രം.

പ​ള്ളി​ക്ക​ത്തോ​ട് നെ​ല്ലി​ക്ക​ശേ​രി ശ്രീ​കാ​ന്ത്(36), പ​ള്ളി​ക്ക​ത്തോ​ട് ചെ​ളി​ക്കു​ഴി ശാ​ന്ത​മ​ന്ദി​രം സ്വ​പ്ന വി​നോ​ദ്(33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​പൂ​വ​ൻ​തു​രു​ത്ത് മു​ത്ത​ൻ​മാ​ലി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.

Advertisements

സ്വ​പ്ന​യു​ടെ പ​ത്തു​വ​യ​സു​ള്ള മ​ക​ളു​മാ​യി മൂ​വ​രും റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. കു​ട്ടി പി​ന്നി​ലും സ്വ​പ്ന​യും ശ്രീ​കാ​ന്തും കൈ​പി​ടി​ച്ച് മു​ന്നി​ലു​മാ​യി​ട്ടാ​ണ് ന​ട​ന്ന​ത്. ട്രെ​യി​ൻ വ​രു​ന്ന​തു ക​ണ്ട് കു​ട്ടി ട്രാ​ക്കി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി മാ​റി.

ഈ ​സ​മ​യം സ്വ​പ്ന കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് ഓ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ്രീ​കാ​ന്ത് ബ​ലം​പ്ര​യോ​ഗി​ച്ച് ചേ​ർ​ത്തു പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ ന​ല്കു​ന്ന വി​വ​രം.

ഒ​ന്ന​ര വ​ർ​ഷ​മാ​യി സ്വ​പ്ന​യും ശ്രീ​കാ​ന്തും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ വ​ഴ​ക്കു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ശ്രീ​കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് ഇ​രു​വ​രും വീ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട​ത്.

കോ​ട്ട​യ​ത്തു നി​ന്നും ബ​സി​ൽ മ​ണി​പ്പു​ഴ​യി​ലി​റ​ങ്ങി​യ മൂ​ന്ന് പേ​രും മ​ണി​പ്പു​ഴ ഷാ​പ്പി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം മൂ​ല​വ​ട്ടം മേ​ൽ​പാ​ല​ത്തി​ലെ​ത്തി റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന് മു​ത്ത​ൻ​മാ​ലി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ഓ​ടി അ​ടു​ത്ത വീ​ട്ടി​ലെ​ത്തി വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മേ​സ്തി​രി പ​ണി​ക്കാ​ര​നാ​യ ശ്രീ​കാ​ന്തി​ന് ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്.

സ്വ​പ്ന​യ്ക്കും ഭ​ർ​ത്താ​വും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. ഇ​തി​ൽ ഒ​രു കു​ട്ടി​യാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സ​മീ​പ വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യ പെ​ണ്‍​കു​ട്ടി​യെ രാ​ത്രി​യോ​ടെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു.

Advertisement