താലി കെട്ടാന്‍ വരനെത്തിയില്ല; വധുവും കൂട്ടരും അന്വേഷിച്ച് ചെല്ലുമ്പോള്‍ ഗര്‍ഭിണിയായ ഭാര്യക്കൊപ്പം വരന്റെ ‘സുഖ’വാസം, പത്തനാപുരത്ത് നടന്നത് ഇങ്ങനെ

17

കൊല്ലം: വിവാഹത്തിന്റെ മുഹൂര്‍ത്തമായിട്ടും താലികെട്ടാന്‍ വരന്‍ എത്തിയില്ല. ഇതോടെ വധുവിന്റെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി.

Advertisements

ഒടുവില്‍ വധുവും വീട്ടുകാരും അന്വഷിച്ചു ചെല്ലുമ്ബോള്‍ ഗര്‍ഭിണിയായ ഭാര്യക്കൊപ്പം ‘നവവര’ന്റെ ‘സുഖ’വാസം.

പത്തനാപുരം സ്വദേശികളായ വരനും വധുവുമായി കഴിഞ്ഞ സെപ്തംബറിലാണ് വീട്ടുകാര്‍ വിവാഹം നിശ്ചയിച്ച്‌ ഉറപ്പിച്ചത്. ബംഗളൂരുവില്‍ താമസമാക്കിയ വരന്‍ ‘ഭാര്യ’യുമൊത്ത് അവിടെയാണ് കഴിഞ്ഞിരുന്നത്. മാതാപിതാക്കള്‍ നാട്ടിലും.

എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞ് നാലു മാസം പിന്നിട്ടിട്ടും വരന്‍ വിവാഹിതനാണെന്ന വിവരം ബന്ധുക്കള്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല.

ഇതിനിടെ നാട്ടില്‍ വന്നു മടങ്ങിയ ഇയാള്‍ ഇക്കാര്യം ആരോടും പറഞ്ഞുമില്ല. വരന്‍ വിവാഹിതനാണെന്ന വിവരം അറിഞ്ഞതോടെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പത്തനാപുരം എസ്‌ഐ അറിയിച്ചു.

Advertisement