പ്രായപൂര്‍ത്തിയാകാത്ത 18 കാരനൊപ്പം യുവതി ഒളിച്ചോടി, പിടിയിലായപ്പോള്‍ പറഞ്ഞത് 22 കാരനായ കൂട്ടുകാരന്റെ പേര്; കല്യാണം നടത്താമെന്ന് പൊലീസ്, പിന്നെ കിട്ടിയത് എട്ടിന്റെ പണി, സംഭവം കൊല്ലം അഞ്ചാലുംമൂട്ടില്‍

38

കൊല്ലം: പതിനെട്ടുകാരനെ പ്രണയിച്ച പെണ്‍കുട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി. കൊല്ലത്താണ് സംഭം. സംഗതി ഇങ്ങനെ.

വെറും 18 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത യുവാവുമായി ഒളിച്ചോടിയ പെണ്‍കുട്ടി പൊലീസ് പിടിച്ചപ്പോള്‍ കൂട്ടുകാരനെ കുടുക്കിലാക്കി.

Advertisements

കൂട്ടുകാരന്‍ സത്യം വെളിപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പൊലീസുകാരും അറിഞ്ഞത്.
പ്രണയബന്ധത്തിന് കൂട്ടു നിന്നിട്ടേയുള്ളൂവെന്നും യഥാര്‍ത്ഥ കാമുകന്‍ താന്‍ അല്ലെന്നുമായിരുന്നു കൂട്ടുകാരന്‍ പൊലീസിനോട് തുറന്ന് പറഞ്ഞത്.

കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ പെണ്‍കുട്ടി കഴിഞ്ഞയാഴ്ചയാണ് പതിനെട്ടുകാരനായ യുവാവുമായി ഒളിച്ചോടിയത്.

പൊലീസ് ഇവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ 22 കാരനായ സുഹൃത്തുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

സംശയം തോന്നിയ പൊലീസുകാര്‍ വിശദമായ ചോദ്യം ചെയ്യലിനായി കൂട്ടുകാരനെയും സ്റ്റേഷനിനേക്ക് വിളിപ്പിച്ചു. ഇതോടെയാണ് കള്ളക്കളി പൊളിഞ്ഞത്.

കൂട്ടുകാരനുമായുള്ള വിവാഹം ഇപ്പോള്‍ തന്നെ നടത്താമെന്ന് പൊലീസ് പറഞ്ഞതും പെണ്‍കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി.

യുവതിക്കൊപ്പമുണ്ടായിരുന്ന കാമുകന്‍ അപ്പോഴും ഒന്നും മിണ്ടിയില്ല. ഇതോടെ കൂട്ടുകാരന്‍ സത്യം തുറന്ന് പറയുകയായിരുന്നു.

കാമുകന് വിവാഹപ്രായമാകാതിരുന്നതിനാല്‍ തന്റെ വീട്ടില്‍ താമസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ വെളിപ്പെടുത്തി.

സത്യാവസ്ഥ തിരിച്ചറിഞ്ഞ പൊലീസ് പെണ്‍കുട്ടിയെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ ശേഷം യുവാവിനൊപ്പം വിട്ടയച്ചു.

Advertisement