ഹോട്ടലില്‍ നടന്നത് കണ്ണില്‍ ചോരയില്ലാത്ത പീഡനവും വ്യഭിചാരവും, ചാനല്‍ പരിപാടിക്ക് പിന്നിലെ അണിയറ കഥകള്‍

43

കൊച്ചി: ബോളിവുഡ് കാസ്റ്റിങ് ഡയറക്റ്റര്‍ കൂടിയായ ടെസ് ജോസഫ് മീ ടു ക്യാംബെയിനിലൂടെ തുറന്നു വിട്ട വിവാദ പരമ്പര തുടരുന്നതിനിടെ സ്വകാര്യ ചാനലിന്റെ കോടീശ്വരന്‍ പരിപാടിയും വിവാദത്തില്‍. ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ആരംഭിച്ച പരിപാടിയായിരുന്നു കോടീശ്വരന്‍.

Advertisements

മുകേഷ് ഉള്‍പ്പെടെ നിരവധി താരങ്ങളെ അണിരത്തി ജനശ്രദ്ധ നേടിയ പരിപാടി മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ പരിപാടികളില്‍ ഒന്നായിരുന്നു.

എന്നാല്‍ പ്രോഗ്രാം ഷൂട്ടിങ്ങിന്റെ മറവില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും നടത്തിയ കൂത്താട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ടെസിന്റെ വെളിപ്പെടുത്തലുകള്‍. മുകേഷിന്റെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ടുവെന്നാണ് ട്വിറ്ററില്‍ ടെസ് കുറിച്ചത്.

വിഷയം രാഷ്ട്രീയ ആയുധമാക്കി മുകേഷിനെതിരെയുള്ള യുദ്ധ പ്രഖ്യാപനം നടത്തിയെങ്കിലും കോടീശ്വരന്‍ പരിപാടിയുടെ മറവില്‍ ചെന്നൈയിലെ ഹോട്ടലില്‍ നടന്ന ചൂഷണങ്ങളിലേക്കാണ് സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. നടിമാരെയും മോഡലുകളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി അവതരിപ്പിച്ചിരുന്നത്.

ആകര്‍ഷകമായ സ്റ്റേജും ഇതിനായി സംഘടിപ്പിച്ചിരുന്നു. ഷൂട്ടിങ് സമയത്ത് താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും താമസിക്കാന്‍ പഞ്ച നക്ഷത്ര ഹോട്ടലാണ് ചാനല്‍ നല്‍കിയിരുന്നത്.എന്നാല്‍ ഈ ഹോട്ടലില്‍ നടന്ന സംഭവങ്ങളെ കുറിച്ച് അക്കാലത്ത് തന്നെ ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

പ്രമുഖരായ പലരും സ്ത്രീകളോട് മോശമായി പെരുമാറുകയും ഇതിനു ഹോട്ടല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ കൂട്ടു നില്‍ക്കുകയായിരുന്നു എന്നുമാണ് പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ കൂടുതല്‍ പേര്‍ രംഗത്തു വരുമെന്നും ടെലിവിഷന്‍ ലോകം പ്രതീക്ഷിക്കുന്നുണ്ട്.

Advertisement