കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ കുഞ്ഞമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു; ഒത്താശ ചെയ്തത് അമ്മ

30

കൊച്ചി: അമേരിക്കയില്‍ താമസമാക്കിയ മലയാളി യുവതിയെ കൊച്ചിയില്‍ അമ്മയുടെ അനിയത്തിയുടെ സുഹൃത്തും മറ്റൊരാളും പീഡിപ്പിച്ചു. അമ്മയുടെ അനിയത്തിയുടെ സുഹൃത്തും സുഹൃത്തിന്റെ സുഹൃത്തും ചേര്‍ന്നാണ് സിനിമയില്‍ അവസരം ഒരുക്കി നല്‍കാമെന്ന വ്യാജേന പീഡിപ്പിച്ചത്. ഇതിനു അമ്മ പോലും കൂട്ടുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചാല്‍ അമ്മയും അമ്മയുടെ അനിയത്തിയും സുഹൃത്തുക്കളും കുടുങ്ങും.

തൃപ്പൂണിത്തുറ വനിത സെല്ലിലും കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ല. ഇവിടെ വനിതയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. അമ്മയുടെ സ്വാധീനത്തില്‍ വനിത സിഐ നേതൃത്വം നല്‍കുന്ന പൊലീസ് സംഘം കേസ് ഒതുക്കി. പെണ്‍കുട്ടി ഇപ്പോഴും എവിടെയോ തടങ്കലിലാണ്. അമ്മയുടെ സഹോദരിയുടെ സുഹൃത്തായ വ്യക്തി പീഡിപ്പിച്ചതെന്നു പൊലീസിനു പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പരാതി രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയാറാകുന്നില്ല. അമ്മയുടെ സ്വാധീനത്തില്‍ ഇതൊരു ചെറിയ കുടുംബ പ്രശ്നമാണെന്നു വരുത്തി തീര്‍ക്കുകയാണ് പൊലീസ്.

Advertisements

വനിത സെല്ലില്‍ പരാതി കൊടുത്തിട്ടു നീതി ലഭിക്കാത്തതു കൊണ്ടാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നലകുന്നതെന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. അമ്മയും അമ്മയുടെ അനിയത്തിയുടെ ബോയ് ഫ്രണ്ടും തന്നെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുന്നുവെന്നും തനിക്കു ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പരാതിയില്‍ പറയുന്നു. തനിക്കു വീട്ടിലേക്കു പോകാന്‍ ഇഷ്ടമില്ലെന്നും പരാതിയില്‍ പറയുന്നു.

എന്നിട്ടും പൊലീസ് നിര്‍ബന്ധിച്ചു പെണ്‍കുട്ടിയെ ഈ സംഘത്തിനൊപ്പം അയച്ചു. തനിക്കു വീട്ടില്‍ കഴിയേണ്ടി വന്നാല്‍ വീണ്ടും തന്നെ ശാരീരികമായി പീഡിപ്പിക്കുമെന്ന ഭയവും പെണ്‍കുട്ടി പങ്കുവയ്ക്കുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചു പോയാല്‍ അതിനു കാരണം അമ്മയും അമ്മയുടെ സഹോദരിയും സഹോദരിയും ബോയ് ഫ്രണ്ടും അദ്ദേഹത്തിന്റെ സുഹൃത്തുമാണെന്നു വ്യക്തമാക്കുന്നു. അമേരിക്കന്‍ മലയാളിയാണ് പെണ്‍കുട്ടിയുടെ അമ്മ. രാഷ്ട്രീയസ്വാധീനമുള്ള അമ്മയ്ക്കു കേസ് തേച്ചുമായ്ച്ചു കളയാന്‍ എളുപ്പമാണെന്നും പെണ്‍കുട്ടി ഭയപ്പെടുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും ഇതിനുണ്ട്. ഇതൊരു കുടുംബപ്രശ്‌നം മാത്രമാണെന്ന തരത്തിലാണ് പോലീസ് പ്രതികരിക്കുന്നത്.

Advertisement