കേരള പൊലീസിനാകെ നാണക്കേടായി മാറിയ ഹണിട്രാപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരൊറ്റ യുവതി എസ്.ഐ മുതൽ ഐ.പി.എസ് ഉദ്യോഗസ്ഥരെ വരെ കെണിയിൽപെടുത്തിയെന്നാണ് അഭ്യൂഹം. തെളിവായി യുവതിയുമായി ചിലർ നടത്തിയ സംഭാഷണത്തിന്റെ വാട്‌സാപ്പ് ചാറ്റുകളും ശബ്ദരേഖകളുമെല്ലാം പുറത്തു വന്നിട്ടുണ്ട്.
കൊല്ലം അഞ്ചൽ സ്വദേശിയെന്നാണ് ആരോപണ വിധേയായ യുവതി ഫെയ്‌സ്ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഏതാനും വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്‌ളീല ചാറ്റിങ്ങിലടക്കം ഏർപ്പെടും. പിന്നീട് അതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി.
ALSO READ
പല പൊലീസുകാർക്കും ലക്ഷങ്ങൾ നഷ്ടമായെങ്കിലും നാണക്കേട് കാരണം മറച്ചുവയ്ക്കുകയാണ്. അതേസമയം യുവതി തന്നെ ഫോൺ കെണിയിൽ വീഴ്ത്തി ബ്ലാക്ക് മെയിൽ ചെയ്‌തെന്ന എസ്‌ഐയുടെ പരാതിയിൽ യുവതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കൊല്ലം റൂറൽ പൊലീസിലെ എസ്.ഐയുടെ പരാതിയിലാണ് കേസ് എടുത്തത്. ഒട്ടേറെ പൊലീസുകാർ തട്ടിപ്പിന് ഇരകളായതായും യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായും സൂചനയുണ്ട്.
Courtesy : ManoramaNews
ALSO READ
രണ്ട് വർഷമായി ഇത്തരം പ്രചാരണമുണ്ടെങ്കിലും പരാതികൾ ഉയർന്നിരുന്നില്ല. ഇന്നലെയാണ് കൊല്ലം റൂറൽ പൊലീസ് ആസ്ഥാനത്തുള്ള എസ്.ഐ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനിൽ പരാതി നൽകിയതും കേസെടുത്തതും.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതിയിലുള്ളത്.