ചെങ്ങന്നൂര്‍: ഓസ്ട്രേലിയയില്‍ നിന്നും അമ്മയ്ക്കൊപ്പം അവധിക്കെത്തിയ മൂന്ന് വയസ്സുകാരന് ജെയ്ഡനെ ഒടുവില്‍ മഹാപ്രളയത്തില്‍ നിന്നും രക്ഷിച്ചു. കുട്ടിയും മുത്തശ്ശനും മുത്തശ്ശിയും ഇപ്പോള്‍ ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജിലെ ദുരിതാശ്വാസ ക്യാമ്ബിലുണ്ട്.
ചെങ്ങന്നൂര്‍ പ്രാവിന്‍കൂടിനു സമീപമാണ് ഇവരുടെ വീട്. ജയ്ഡന്‍ ചാണ്ടി (3) എന്ന കുട്ടി പിതാവിന്റെ മാതാപിതാക്കളായ ചാണ്ടി ജോര്‍ജ്, മറിയാമ്മ ജോര്‍ജ് എന്നിവര്‍ക്കൊപ്പമായിരുന്നു താമസിച്ചത്. നാലു ദിവസമായി ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇവരുടെ വീടിനു സമീപത്തേക്ക് വരട്ടാറിലെ കുത്തൊഴുക്കിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനും കഴിഞ്ഞിരുന്നില്ല. ഇന്നലെ നേവിയുടെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ഇവിടേക്കു രാത്രിയെത്താന്‍ നടത്തിയ ശ്രമം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. ടോറസ് ലോറികളുമായി പോകാനുള്ള ശ്രമവും വിഫലമായി.
ഈ പ്രദേശത്ത് നൂറോളം പേരാണ് സമാനരീതിയില്‍ കുടങ്ങിക്കിടക്കിയിരിക്കുന്നത്. കുട്ടിയും പ്രായമായ മാതാപിതാക്കളും വീടിന്റെ ടെറസ്സിലാണ് കഴിച്ചു കൂട്ടുന്നതെന്നായിരുന്നു ഒടുവില്‍ ലഭിച്ച വിവരം. ഇവരുടെ താമസസ്ഥലത്തിന്റെ ലൊക്കേഷന്‍ ലഭ്യമായിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാനായിട്ടില്ല. അവശ്യസാധനങ്ങളുടെ അഭാവവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഓസ്ട്രേലിയയില്‍ നിന്നെത്തിയ കുട്ടിയുടെ മാതാവ് ദുരിതാശ്വാസകേന്ദ്രങ്ങള്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.