കായംകുളത്ത് രാത്രി 2 മണിക്ക് കാമുകിയുടെ മുറിയില്‍ കയറിയ കൂട്ടുകാരന് കാവല്‍ നിന്ന 17 കാരന്‍ കണ്ടത് തൊട്ടടുത്ത വീട്ടില്‍ ജനല്‍ തുറന്നിട്ടുറങ്ങുന്ന ചേച്ചിയെ, പിന്നെ നടന്നത് ഇങ്ങനെ

89

കായംകുളം: കൂട്ടുകാരന് കാമുകിയുമായി ഒത്ത് ചേരുന്നതിന് കൂട്ട് പോയ 17 കാരന്‍ കിട്ടിയ തക്കത്തിന് ഒളിച്ചുനിന്ന്, വീടിന്റെ തുറന്ന് കിടക്കുകയായിരുന്ന ജനാല പഴുതിലൂടെ കൈയ്യിട്ട് കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന്റെ സ്വര്‍ണ്ണമാല കവര്‍ന്നു.

ഒപ്പം ജനാലക്കരുകില്‍ ഇരുന്ന വീട്ടമ്മയുടെ മൊബൈല്‍ കൈക്കലാക്കി വീട്ടമ്മയെ ഭീഷണിപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് പിടികൂടി ജുവൈനല്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കായംകുളത്തെ കൃഷ്ണപുരത്താണ് സംഭവം അരങ്ങേറിയത്.

Advertisements

രാത്രി 2 മണിക്കാണ് സുഹൃത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം സുഹൃത്തിന്റെ കാമുകിയുമായി ഒത്ത് ചേരുന്നതിന് കാവല്‍ നില്‍ക്കാന്‍ 17 വയസുകാരനായ പ്രതി ഒപ്പം കൂടിയത് . എന്നാല്‍ സംഗതി പ്രതിയെ ഇപ്പോ ജുവൈനല്‍ കോടതിയില്‍ എത്തിച്ചിരിക്കുകയാണ്.

കാവല്‍ നില്‍ക്കുന്നതിനിടെ യാദൃശ്ചികമായാണ് തുറന്ന് കിടന്ന ജനാല പ്രതിയുടെ കണ്ണില്‍ പെട്ടത്. ഇതോടെ നിയന്ത്രണം വിട്ട പ്രതി ജനാലയിലൂടെ ഒളിഞ്ഞ് നോക്കി അവിടെ ഇരുന്ന മാല കൈക്കലാക്കുകയായിരുന്നു.

ഇതേ സമയം ദേഹത്ത് എന്തോ ദ്രാവകം വീണ് ഞെട്ടി എഴുന്നേറ്റ വീട്ടമ്മ കാണുന്നത് 17 കാരനായ പ്രതി തന്റെ മൊബൈലും പിടിച്ച് നില്‍ക്കുന്നതാണ് .

ഉടന്‍ പ്രതി തൊട്ടടുത്ത് കിടന്ന കുഞ്ഞിന്റെ ദേഹത്ത് കത്തുന്ന ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും പുറത്ത് ഇറങ്ങിവന്നാല്‍ മൊബൈല്‍ നല്‍കാമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ വീട്ടമ്മ തന്ത്രപൂര്‍വ്വം മൊബൈല്‍ പ്രതിയുടെ കൈയ്യില്‍ നിന്ന് സ്വന്തമാക്കിയ ശേഷം ഒച്ചവെച്ചു. സംഗതി പണി പാളുമെന്ന് മനസിലാക്കിയ പ്രതി ഉടന്‍ ഓടി രക്ഷപ്പെട്ടു.

എന്നിട്ടും പ്രതിയെ പോലീസ് പിടിയിലാക്കിയത് വീട്ടമ്മയുടെ മൊബൈലിലൂടെയാണ്. പ്രതി മൊബൈല്‍ സ്വന്തമാക്കിയപ്പോള്‍ തന്നെ വീട്ടമ്മയുടെ നമ്പര്‍ അറിയുന്നതിനായി തന്റെ മൊബൈലിലേക്ക് വീട്ടമ്മയുടെ മൊബൈലില്‍ നിന്ന് മിസ്ഡ് കോള്‍ ചെയ്തിരുന്നു.

ഈ മിസ്ഡ് കോളാണ് പ്രതിയെ വെട്ടിലാക്കിയത്. പ്രതി ബുദ്ധിപരമായി മിസ്ഡ് കോള്‍ ചെയ്ത ശേഷം വീട്ടമ്മയുടെ ഫോണില്‍ നിന്ന് തന്റെ നമ്പര്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പോലീസ് ഒരു സോഫ്റ്റ് വെയറിന്റെ സഹായത്തോടെ മായിച്ചുകളഞ്ഞ പ്രതിയുടെ നമ്പര്‍ ബാക്ക് അപ്പ് ചെയ്യുകയായിരുന്നു.

കൂട്ടുകാരന്റെ വിളിയെത്തുന്ന സമയം പ്രതി പോലീസ് സ്റ്റേഷന് സമീപത്തെ ബാര്‍ബര്‍ ഷോപ്പിലിരുന്ന് മുടി വെട്ടുകായിരുന്നു.

ഫോണ്‍ കണക്ട് ആയതും കൂട്ടുകാരന്‍ വഴി പോലീസ് പ്രതിയുടെ സ്ഥലം മനസിലാക്കുകയും ചെയ്തു. പിടിയിലായതിന് ശേഷം പോലീസ് ചോദിച്ച ചോദ്യങ്ങളെല്ലാം പ്രതി നിഷേധിച്ചു. എങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയതോടെ പ്രതി കുറ്റസമ്മതം നടത്തി.

Advertisement