കായംകുളത്ത് മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഇമാം അറസ്റ്റില്‍

36

കായംകുളം: മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മദ്രസ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

പുത്തന്‍ തെരുവ് ജുമാ മസ്ജിദ് ഇമാം ആദിക്കാട്ടുകുളങ്ങര തറയില്‍ തെക്കതില്‍ മുഹമ്മദ് ഷിയാഖ് ജൗഹരിയെ (35) യാണ് പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മദ്രസയില്‍ വന്ന വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ആദ്യം പള്ളിക്കാര്‍ പരാതി നല്‍കിയെങ്കിലും കൂടുതല്‍ നടപടികള്‍ ഇല്ലാത്തതിനാലാണ് വീട്ടുകാര്‍ നിയമത്തെ സമീപിച്ചത്.

നേരത്തെ സംഭവം വിവാദമായതിനെ തുടര്‍ന്ന് ജൗഹരി രാജിവെച്ച് പുറത്തുപോയിരുന്നുവെങ്കിലും, രണ്ട് ദിവസം മുമ്പ് വീണ്ടും ഇമാമായി ചുമതല ഏറ്റെടുക്കുകയായിരുന്നു.

Advertisement