കായംകുളം: രണ്ട് പെണ്‍കുട്ടികളെ ഉപേക്ഷിച്ച് പോയ മാതാവ് കാമുകനൊപ്പം അറസ്റ്റില്‍. എരുവ സ്വദേശിനി സജീന (30) കരുനാഗപ്പള്ളി സ്വദേശി നിസാര്‍ (39) എന്നിവരാണ് അറസ്റ്റിലായത്.
സജീന തന്റെ രണ്ടുപെണ്‍കുട്ടികളെ സ്കൂളില്‍ വിട്ട ശേഷമാണ് നിസാറിനൊപ്പം പോയത്. നിസാറിന് രണ്ട് ആണ്‍കുട്ടികളുണ്ട്.
സജീനയുടെ വീടിന് സമീപത്ത് നേരത്തെ നിസാര്‍ താമസിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്.
സജീനയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തിനൊടുവിലാണ് ഇരുവരേയും പിടികൂടിയത്.
പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ബന്ധുക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഭര്‍ത്താവിനേയും മക്കളെയും തനിക്ക് വേണ്ട എന്ന തീരുമാനത്തില്‍ യുവതി ഉറച്ചു നിന്നു.
ഇതേതുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി.