കൊച്ചി:വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും ദുരിതത്തിലായിരുന്നു മലയാളികള്‍ . 13 ജില്ലകളിലും ബാധിച്ച പ്രളയം ഭൂരിഭാഗം വീടുകളും നശിപ്പിച്ചു.
Advertisements
വെള്ളം ഇറങ്ങിയ ശേഷം പല വീടുകളിലും ചെളി മാത്രമായിരുന്നു ബാക്കി. പല സിനിമ താരങ്ങളുടെ വീടും ഇത്തരത്തില്‍ വെള്ളം കയറി നശിച്ചു. സലിം കുമാറും , ധര്‍മജനും തുടങ്ങി നിരവധി താരങ്ങള്‍ പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിച്ചിരുന്നു.
എന്നാല്‍ ആരുമറിയാതെ പോയത് കവിയൂര്‍ പൊന്നമ്മയുടെ വീടിന്റെ അവസ്ഥയാണ് . വെള്ളം കയറിയിറങ്ങിയ ശേഷം ഘനത്തില്‍ ചെളിയടിഞ്ഞ അവസ്ഥയിലാണ് വീട്. വീടിനുള്ളിലെ സാധനങ്ങളും ഏറെക്കുറെ നശിച്ചു. ഇലക്‌ട്രോണിക്‌സ് സാധനങ്ങളും തകര്‍ന്ന അവസ്ഥയിലാണ്.
പ്രശസ്ത ഡബ്ബിങ് ആര്ടിസ്‌റ് ഭാഗ്യലക്ഷ്മിയാണ് ഫേസ്ബുക്കില്‍ കവിയൂര്‍ പൊന്നമ്മയുടെ വീടിന്റെ ചിത്രങ്ങള്‍ പങ്കു വച്ചത്. തിരുവല്ല , കവിയൂര്‍ ആണ് നടിയുടെ വീട്.
Advertisement