മാവേലിക്കര: 70 കുപ്പി വ്യാജനിര്‍മ്മിത വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. മാവേലിക്കര കറ്റാനം പള്ളിക്കല്‍ സ്വദേശിനി 41 വയസ്സുള്ള ശോഭനയാണ് പിടിയിലായത്.
ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ വിദേശമദ്യ മാഫിയ കരുനാഗപ്പള്ളിയില്‍ വ്യാജ വിദേശമദ്യം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ജോസ് നടത്തിയ അന്വേഷണത്തില്‍ എക്‌സൈസില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെയും നിരവധി അബ്‌കാരി, സ്പിരിറ്റ് കേസുകളിലെ പ്രതിയുടെയും നേതൃത്വത്തില്‍ വ്യാജമദ്യം വില്‍ക്കുന്നതായി കണ്ടെത്തി.
കറ്റാനം, ഞക്കനാല്‍, വയനകം ഭാഗങ്ങളില്‍ വ്യാജ മദ്യ ഏജന്റായ ഫ്രോഡ് ബിജുവിനായി തെരചില്‍ നടക്കുന്നതിനിടെ സ്‌കൂട്ടറില്‍ വരുകയായിരുന്ന ബിജുവിനെയും ഒപ്പം ഉണ്ടായിരുന്ന ശോഭനയേയും തടഞ്ഞ് പരിശോധിക്കുന്നതിവിടെ ബിജു രക്ഷപെട്ടു.
തുടര്‍ന്ന് സ്‌കൂട്ടര്‍ പരിശോധിച്ചതില്‍ 25 കുപ്പി വ്യാജ വിദേശമദ്യം പിടികൂടി. തുടര്‍ന്ന് ബിജുവിന്റെ വാടകവീട്ടില്‍ നിന്ന് 45 കുപ്പി വ്യാജ വിദേശമദ്യം കൂടി പിടിചെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതി ശോഭനയെ റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ ബിജുവിനെയും വ്യാജ വിദേശമദ്യ മാഫിയക്ക് നേതൃത്വം നല്‍കുന്ന എക്‌സൈസില്‍ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനും വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.
എക്സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ ജോസ്പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം. സുരേഷ്കുമാര്‍ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, ശ്യാംകുമാര്‍, സജീവ്കുമാര്‍, ജിനു തങ്കച്ചന്‍ എന്നിവര്‍ ഉണ്ടായിരുന്നു.