കണ്ണൂർ: തലശേരി എരഞ്ഞോളി ചോനാടത്ത് അനാശാസ്യം ആരോപിച്ച് എരഞ്ഞോളി ചോനാടത്ത് യുവതിയുടെ വീട് തകർത്തു. അസമയത്ത് യുവതിയുടെ വീട്ടിലെത്തിയ രണ്ട് യുവാക്കളെ ആക്രമിച്ചു. യുവതിയുടെ വീട് റെയ്ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പോലീസ് ജീപ്പ് തടഞ്ഞു. വൻ പോലീസ് സംഘം വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം. യുവതിയുടെ വീട്ടിൽ അസമയത്ത് രണ്ട് യുവാക്കളെ കണ്ടതോടെ നാട്ടുകാർ വീട് വളയുകയായിരുന്നു. ഇതിനിടയിൽ വീട്ടിലുണ്ടായിരുന്ന യുവാക്കളെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവരെ സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇതിനിടയിൽ യുവതിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് നാട്ടുകാർ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ നടപടിക്രമം പാലിക്കാതെ റെയ്ഡ് നടത്താനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.ഇതോടെ നാട്ടുകാർ പോലീസ് ജീപ്പ് തടഞ്ഞു.
വൻ പോലീസ് സംഘം വിവരമറിഞ്ഞ് സ്ഥലത്തെത്തുകയും നാട്ടുകാരെ വിരട്ടിയോടിക്കുകയും ചെയ്തു. സംഭവത്തിന്റെ തുടർച്ചെയെന്നോണം ഇന്ന് പുലർച്ചെയോടെ യുവതിയുടെ വീടിനു നേരെ ആക്രമണവും നടന്നു. പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തും.