കണ്ണൂര്‍: കണ്ണൂര്‍ പറശ്ശിനിക്കടവിലെ നാടിനെ ഞെട്ടിച്ച പീഡനത്തിനു ശേഷം മറ്റൊരു പീഡനക്കഥ കൂടി കണ്ണൂരില്‍ നിന്നു പുറത്തുവന്നിരിക്കുകയാണ്.
പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്കാണ് ക്രൂരമായ പീഡനം നേരിടേണ്ടി വന്നത്.സംഭവവുമായി ബന്ധപ്പെട്ട് അഴീക്കോട് കപ്പക്കടവിലെ അര്ജുന്, കാസര്‍ഗോഡ് മുളിയാര്‍ സ്വദേശി വിനോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
20ഉം 22ഉം ആണ് പ്രതികളുടെ പ്രായം. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
പ്രതികളും പെണ്‍കുട്ടിയും തമ്മില്‍ പരിചയത്തിലായത് ഫേസ്ബുക്കിലൂടെയായിരുന്നു. പരിചയം മുതലെടുത്ത് അര്ജുന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു.
പിന്നീട് സമാനമായ രീതിയില്‍ വിനോദും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരുവരും പിന്നീട് ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്