ജീവിതം തന്നെ ഒരു കണ്ണിറുക്കല്‍ മാറ്റി മറിച്ച പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. പ്രിയയുടെ ലോക പ്രശസ്തമായ കണ്ണിറുക്കലിനു ശേഷം പലരും പലതരത്തിലുള്ള കണ്ണിറുക്കലുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുടെ കണ്ണിറുക്കലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു വിവാഹ വേദിയില്‍ വച്ച് ഒരു കാമറാമാന് പറ്റിച്ച പണിയാണ് ഇപ്പോള്‍ വൈറലാവുന്നത്.
സിനിമയെ വെല്ലുന്ന തരത്തിലുള്ള വിവാഹവീഡിയോകള്‍ വ്യാപകമായ ഈ കാലത്ത് പരീക്ഷണങ്ങള്ക്കാകട്ടെ യാതൊരു പഞ്ഞവുമില്ല. അപ്രതീക്ഷിതമായി കാമറയ്ക്കു മുമ്പില്‍ പെടുന്നതെന്തും പകര്‍ത്തുന്ന ട്രെന്‍ഡാണ് ഇപ്പോഴുള്ളത്.
അത്തരമൊരു നിമിഷമാണ് ഇപ്പോള്‍ വൈറലാവുന്നത്. വിരലില്‍ ബാക്കിയായ എന്തോ ഒന്ന് നുണഞ്ഞു വരികയായിരുന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായായിരുന്നു കാമറാമാന്റെ മുമ്പില്‍ പെട്ടത്. ഒട്ടും സമയം കളയാതെ കാമറാമാന് ആ ഭാവങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തു. ആ രംഗങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.