കോട്ടയം: ഹോട്ടല്‍മുറിയില്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഏഷ്യ പട്ടം നേടിയിട്ടുള്ള നാവികസേനാ ഉദ്യോഗസ്ഥന്‍ കോട്ടയം വാരിശ്ശേരി കാലായില്‍ മുരളി കുമാറിനെ (38) കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വ്യാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം.നഗരമധ്യത്തിലെ ഐഡാ ഹോട്ടലില്‍ ലൈംഗികപീഡനത്തെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മുരളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമിതരക്തസ്രാവമുണ്ടായി നഗരത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി അപകടനില തരണം ചെയ്തു.
മിസ്റ്റര്‍ ഏഷ്യ പട്ടം നേടിയിട്ടുള്ള മുരളി കോട്ടയം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ നഗരത്തിലെ മുന്തിയ ഹോട്ടലില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് നടപടി . ലൈംഗിക ബന്ധത്തിനിടെ ഉണ്ടായ അമിത രക്തസ്രാവമാണ് സംഭവം പുറംലോകം അറിയാന്‍ ഇടയാക്കിയത്.
ഹോട്ടല്‍മുറിയില്‍ ബലാത്സംഗത്തിനിടെ അമിത രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് യുവതിയെ മുരളി തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടെ യുവതി അബോധാവസ്ഥയിലാകുകയും ചെയ്തു. പിറ്റേ ദിവസം ഉച്ചയോടെയാണ് ബോധം വീണ്ടെടുത്തത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തത്.
എന്നാല്‍ ശരീരപുഷ്ടി നിലനിര്‍ത്തുന്നതിനായുള്ള മുരളിയുടെ ഭക്ഷണ ശീലം കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അമ്ബത് കോഴിമുട്ട വെള്ളയും താന്‍ കഴിക്കുമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
ആറ് മണിക്കൂര്‍ ജിമ്മില്‍ കഠിന പരിശ്രമത്തിലാണെന്നും മുരളി പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് അമിത രക്തശ്രാവത്തെ തുടര്‍ന്ന് യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
യുവതിയെ ആശുപത്രിയില്‍ എത്തിച്ചതും മുരളി കുമാര്‍ തന്നെയാണ്. പിന്നീട് യുവതി അബോധാവസ്തയിലായി. ഇന്നലെ ഉച്ചയോടെയാണ് സ്വബോധം തിരികെ കിട്ടിയത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് യുവതി പോലീസില്‍ മൊഴി നല്‍കുകയായിരുന്നു. അവിവാഹിതയായ തന്നെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മുരളി കുമാര്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതി നല്‍കിയ മൊഴി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കഴിഞ്ഞ ദിവസമാണ് കോട്ടയത്തുള്ള ഹോട്ടലില്‍ മുറിയെടുത്തശേഷം വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചായകുടിക്കാനെന്ന പേരില്‍ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയി മുരളി കുമാര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതു പോലീസില്‍ നല്‍കിയ മൊഴി.
ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുമായി മുരളി കുമാര്‍ ആറ് മാസം മുമ്ബേ ഫേസ്ബുക്കിലൂടെ പരിചയത്തിലായിരുന്നു. യുവതിയുമായുള്ള പരിചയത്തിലൂടെ വീട്ടുകാരുമായും മുരളി അടുപ്പം സ്ഥാപിച്ചു.
അടുത്തടുത്ത നാട്ടുകാര്‍ കൂടിയായതിനാല്‍ ഹോട്ടലിലേക്ക് ക്ഷണിച്ചപ്പോള്‍ യാതൊരു സംശയവവും തോന്നിയില്ല. ഹോട്ടല്‍ മുറിയിലെത്തിയ യുവതിയെ മുരളി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.