കൊല്ലത്ത് പ്രമുഖ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണവുമായി മാനേജര്‍ മുങ്ങി

12

കൊല്ലത്ത് പ്രമുഖ ജുവലറിയില്‍ നിന്ന് 6.50 കിലോ സ്വര്‍ണ്ണവുമായി മാനേജര്‍ മുങ്ങി. കണ്ണൂര്‍ സ്വദേശിയായ ജോര്‍ജ്തോമസിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വിവാഹ ആവശ്യത്തിനായി മുന്‍കൂട്ടി ബുക്ക് ചെയ്ത് ജുവലറി ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് ഇയാള്‍ പലപ്പോഴായി കണക്കുകളില്‍ കൃത്രിമം കാട്ടി കവര്‍ന്നതെന്ന് കരുതുന്നു.

Advertisements

കഴിഞ്ഞ ദിവസം ബുക്ക് ചെയ്തു സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനായി ആവശ്യക്കാര്‍ എത്തിയപ്പോള്‍ മാനേജര്‍ ജോര്‍ജ് ഉടന്‍ എത്തിക്കാമെന്നു പറഞ്ഞു പുറത്തേക്കു പോവുകയായിരുന്നു.

ദീര്‍ഘനേരമായിട്ടും ഇയാള്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം നഷ്ടപെട്ട വിവരം അറിയുന്നത്. സിസിറ്റിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നു.

ഇയാളുടെ ഭാര്യയേയും മറ്റു ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്യും. സ്വര്‍ണ്ണവുമായി കടന്ന ജോര്‍ജ് വീട്ടുകാരുമായി ഇതു വരെ ബന്ധപെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Advertisement