വെള്ളമുണ്ട: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി നിരവധി തവണ പീഢിപ്പിച്ചെന്ന പരാതിയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി.
കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പീച്ചങ്കോടുള്ള ഒരു കോര്‍ട്ടേഴ്‌സില്‍ താമസിച്ചു വരുന്ന ഇരിട്ടി കിളിയന്തറ ഉത്തും കുഴിയില്‍ സോണി ഫിലിപ്പ് (38), ഇതേ കോര്‍ട്ടേഴ്‌സിലെ പാലമുക്ക് ബീരാളി വീട്ടില്‍ ജമീല (30), ഭര്‍ത്താവ് തരിയോട് കാലിക്കുനി ഓടയില്‍ വീട്ടില്‍ ഹംസ (38) എന്നിവരാണ് അറസ്റ്റിലായത്.
പരാതിക്കാരിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതി സോണി ഫിലിപ്പ് രണ്ടാം പ്രതി. ജമീലയുടെ ഒത്താശയോടെ പല തവണ ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതി.
ഇതിനിടയില്‍ പല തവണ മൂന്നാം പ്രതി ഹംസ ലൈംഗീക ഉദ്ദേശത്തോടെ പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പിടിക്കുകയും, മോശമായി പെരുമാറുകയും ചെയ്തൂവെന്നും പരാതിയില്‍ പറയുന്നു.
കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികള്‍ക്കെതിരെയും ബലാത്സംഗത്തിനും, പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.