ഇടുക്കി: ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത നില്‍ക്കുമ്ബോഴും അന്വേഷണത്തിന് മുതിരാതെ പോലീസ്. ബൈസണ്‍വാലി ടി കമ്ബനി സ്വദേശി സെല്‍വിയാണ് ഇരുപത്തി നാലിന് രാത്രി രണ്ടരയോടെയാണ് വീടിന് സമീപത്തുള്ള കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.
സെല്‍വിയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ തിരുമകന്‍ സെല്‍വിയോട് മോശമായി ഇടപെടുകയും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷിണിപ്പെടുത്തിയിരുന്നു.
ഇതിന്റെ മനോ വിഷമത്തിലാണ് സെല്‍വി ആത്മഹത്യ ചെയ്തതെന്നുമാണ് സെല്‍വിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. കൂടാതെ ആത്മഹത്യ ചെയ്ത സെല്‍വിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പറഞ്ഞ് മൃതദ്ദേഹം ദഹിപ്പിച്ച സംഭവത്തില്‍ പിതാവ് പൊലീസ്സില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് മുമ്ബ് വിവരമറിഞ്ഞെത്തിയ പൊലീസ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ മടങ്ങിയെന്നും പിതാവ് ആറുമുഖന്‍ ആരോപിച്ചു.
തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സെല്‍വിയുടെ ഭര്‍ത്തൃവീട്ടുകാരെ ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. പൊലീസ് തങ്ങളെ സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ആറുമുഖന്‍ പറഞ്ഞു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെത്തിയെങ്കിലും ഇവര്‍ വീട്ടിലേക്ക് കയറിയാതെ തിരിച്ചു പോയെന്നും പിതാവ് ആറുമുഖന്‍ ആരോപിച്ചു. രോഗിയായ സെല്‍വി ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് ബന്ധുക്കളെയും മറ്റും വിവരമറിയിച്ചിരുന്നെങ്കിലും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ദഹിപ്പിക്കുകയുമായിരുന്നു.