പരിയാരം : യുവതി ആറുമാസത്തിനുള്ളില്‍ രണ്ടാം തവണയും തന്റെ മൂന്നര വയസുള്ള മകനെ ഉപേക്ഷിച്ച് ഒളിച്ചോടി.
Advertisements
തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിനിയായ വീട്ടമ്മയാണ് ഭര്‍ത്ത്ഗൃഹത്തില്‍ നിന്നും ഒളിച്ചോടിയത്. ടാക്സി ഡ്രൈവര്‍ക്കൊപ്പം 6 മാസം മുന്‍പേയാണ് ഇവര്‍ ഒളിച്ചോടിയത് ഇതേ ആളുടെ കൂടെതന്നെയാണ് വീണ്ടും ഇവര്‍ നാട് വിട്ടിരിക്കുന്നത്.
ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടി തിരിച്ചെത്തിച്ച വീട്ടമ്മയ്ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ഭര്‍ത്താവ് സ്വീകരിക്കാന്‍ തയ്യാറാവുകയുമായിരുന്നു.
ഭര്‍ത്താവിന്റെ പാണപ്പുഴയിലെ വീട്ടില്‍ നിന്നാണ് മൂന്നര വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും കടന്നത്.
സംഭവത്തില്‍ ബന്ധുക്കള്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Advertisement