കാഞ്ഞാര്‍ : ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്. യുവതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാഞ്ഞാര്‍ ഉപ്പിടുംപാറയില്‍ രമേശിന്റെ ഭാര്യ നിഷയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം 28 കാരിയായ നിഷ ഒളിച്ചോടുകയായിരുന്നു.എന്നാല്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പൊലീസ് ഇവരെ പിടികൂടി.
നേരത്തേ ഒരു യുവാവുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു.ഇതേ തുടര്‍ന്ന് യുവതിയെ വിളിച്ചുവരുത്തി പൊലീസ് കൗണ്‍സിലിംഗ് നല്‍കി. എന്നാല്‍ ഇതിന് ശേഷം രണ്ട് യുവാക്കളുമായി ഇവര്‍ ഫോണില്‍ ബന്ധപ്പെടുന്നതായി ഭര്‍ത്താവ് കണ്ടെത്തി.
ഇതോടെ ഇദ്ദേഹം യുവാക്കള്‍ക്കെതിരെ പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് പൊലീസ് യുവാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാല്‍ ഫോണിലൂടെയുള്ള അടുപ്പമേ ഉള്ളൂവെന്നായിരുന്നു ഇവരുടെ വിശദീകരണം.എന്നാല്‍ കഴിഞ്ഞ ദിവസം ഇതില്‍ ഒരാളോട്, താന്‍ തമിഴ്‌നാട്ടിലേക്ക് പോവുകയാണെന്ന് യുവതി ഫോണില്‍ പറഞ്ഞു.
ഈ വിവരം ആ യുവാവ് ഉടന്‍ പൊലീസില്‍ അറിയിച്ചു.ഇതോടെയാണ് യുവതിയെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിടികൂടുന്നത്. കുട്ടികളെ ഉപേക്ഷിച്ച് പോകുന്ന രക്ഷിതാക്കളുടെ പേരില്‍ കേസെടുക്കണമെന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.