കാതിന് ഇപ്പോള്‍ കമ്മല്‍ വേണ്ട; ദുരിതബാധിര്‍ക്കായി കമ്മല്‍ ഊരി നല്‍കി വീട്ടമ്മ

16

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസക്യാമ്ബിലേക്ക് കമ്മല്‍ ഊരി നല്‍കി മാതൃകയായി വീട്ടമ്മ. പ്രളയക്കെടുതിയില്‍ വലയുന്ന കേരളീയര്‍ക്ക് ആശ്വാസവുമായി പലയിടത്തുനിന്നും സഹായങ്ങളെത്തുന്നുണ്ടെങ്കിലും അതൊന്നും പ്രളയക്കെടുതിയെ മറികടക്കാന്‍ മതിയാകില്ല. അതിനാല്‍ സന്നദ്ധ സംഘടനകളും മറ്റും പൊതുജനങ്ങളുടെ അടുത്ത് സഹായമഭ്യര്‍ഥിച്ച്‌ എത്തുന്നുണ്ട്.

സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്. മേച്ചേരിപറമ്ബിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി കമ്മല്‍ഊരി നല്‍കിയത്.
പ്രളയത്തെ കേരളം അതിജീവിക്കുകയാണ്. 20000 കോടിയുടെ നഷ്ടം സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം സംഭവിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകള്‍.

Advertisements
Advertisement