കാസർകോഡ്: പള്ളിക്കരയിൽ വിവാഹിതയായ 26കാരിയും 15കാരിയായ ഭർതൃസഹോദരിയും 16 വയസുള്ള രണ്ട് കൗമാരകാർക്കൊപ്പം ഒളിച്ചോടി.
ചെർളക്കടവിലെ ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് അയൽക്കാര്യ രണ്ട് പതിനാറുകാർക്കൊപ്പം ഒളിച്ചോടിയത്.
ബുധനാഴ്ച ഉച്ചയോടെ ഭർത്താവിന്റെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല.
ഇതോടെ ഭർത്താവ് ബേക്കൽ പോലീസിൽ പരാതി നൽകി. ഈ സമയമാണ് 16കാരനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് സ്റ്റേഷനിലെത്തിയത്.
പിന്നാലെ മറ്റൊരു പതിനാറുകാരനെയും കാണാതായതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് പോലീസ് സൈബർസെല്ലിന്റെ സഹായം തേടി. ഇതോടെ ഇവർ കോയമ്പത്തൂരിലുള്ളതായി വിവരം ലഭിച്ചു.
കോയമ്പത്തൂർ പോലീസിന് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവരെ തിരിച്ചുകൊണ്ടുവരാനായി ബേക്കൽ പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.