ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തും. ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നടന് ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഹരീഷ് പേരടി കുറിച്ചത് ഇങ്ങനെ.. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ആളുകള്‍ കാണാന്‍ പാകത്തില്‍ കരുണാകരന് സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല.. (എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല).. പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്… അത് അവിടെ ഇറങ്ങുന്നവര്‍ക്കും പോകുന്നവര്‍ക്കും അനുഭവപ്പെടും.
also read
ഓര്‍മ്മയുണ്ടോ വര്‍ഷയെയും ഊര്‍മിളയെയും; ചന്ദനമഴ സീരിയല്‍ താരങ്ങള്‍ ഒന്നിച്ചപ്പോള്‍
അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിത്യത്വം ഉമ്മന്‍ചാണ്ടി സാറിനു തന്നെ അവകാശപ്പെട്ടതാണ്… നാളെ വിഴിഞ്ഞം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആ മുഖമാണ് മലയാളി ഓര്‍മ്മിക്കുക… ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേള്‍ക്കുമ്പോള്‍ മോദിജിയുടെ മുഖം ഓര്‍മ്മ വരുമ്പോലെ.
ദേശീയപാത വികസനം എന്ന് കേള്‍ക്കുമ്പോള്‍ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ … അന്യരുടെ പദ്ധതികള്‍ കൈയ്യേറുന്നവരെ ചരിത്രം ഓര്‍മ്മിക്കാറെയില്ല … പൊതുജനത്തിന്റെ നല്ല ഓര്‍മ്മകളില്‍ സ്ഥാനം പിടിക്കാന്‍ വികസനം എപ്പോഴും ഒരു ആയുധമാണ്… എല്ലാ രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമായി പറയുന്നു… ജാതിയും, മതവും, വര്‍ഗ്ഗീയതയുമല്ല.. വികസനം.. വികസനം മാത്രം അദ്ദേഹം കുറിച്ചു.